മോദിയെ എനിക്കിഷ്ടം! തുറന്നുപറയുന്നത് മറ്റാരുമല്ല ശശി തരൂര്‍ എം.പി. നരേന്ദ്രമോദിയുടെ ഊര്‍ജം, പ്രസംഗശെെലി, ചായക്കടക്കാരന്‍ പ്രധാനമന്ത്രി പദത്തിലെത്തിയത് എന്നീ ഗുണങ്ങളാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ളതെന്നും തരൂര്‍ വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ തനിക്ക് ഇഷ്ടപ്പെട്ട ഗുണങ്ങളാണ് ശശി തരൂര്‍ പറഞ്ഞത്. എന്നാല്‍ മോദിക്ക് അൻപത്താറിഞ്ച് നെഞ്ച് മാത്രമാണ് ഉള്ളത്. അതിനുള്ളില്‍ ഹൃദയമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തപ്പോഴാണ് എല്ലാവരും ‘ശശിയായത്’. നരേന്ദ്ര മോദിയുടെ നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പരാജയപ്പെട്ടത് കൊണ്ട് വരുന്ന ലോക്സഭാ തിരഞ്ഞെടുക്കില്‍ പരാജയപ്പെടുമെന്നും ശശി തരൂര്‍ പറഞ്ഞു. 2019 ലെ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പ്രധാനമന്ത്രിയാകും. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ സഖ്യകക്ഷികളോട് ചര്‍ച്ച ചെയ്തതിന് ശേഷം അന്തിമ തീരുമാനത്തിലെത്തും. ഒരാളുടെ പ്രകടനത്തെ വിലയിരുത്തിയാണ് ജനങ്ങളിപ്പോള്‍ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. മോദിയുടെ ഭരണത്തില്‍ അസഹിഷ്ണുത വര്‍ദ്ധിച്ചു, ഭരണനിര്‍വ്വഹണം കേന്ദ്രീകൃതമായി. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള സാമ്ബത്തികപരിഷ്‌കാരങ്ങള്‍ പരാജയപ്പെട്ടത് കൊണ്ടും വീണ്ടും അധികാരത്തില്‍ വരാന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. മോദിയും കൂട്ടരും ഭരണഘടനാ സ്ഥാപനങ്ങളെ ബഹുമാനിക്കുന്നില്ല. എന്നാല്‍ മോദിയെ നേരിടാന്‍ രാഹുലിന്റെ കെെവശം ശരിയായ ആശയങ്ങളുണ്ട്. ബഹുസ്വരത, സഹജീവിസ്‌നേഹം, ജനാധിപത്യത്തോടുള്ള ബഹുമാനം എന്നിവ രാഹുലിന്റെ ഗുണങ്ങളാണെന്നും തരൂര്‍ വ്യക്തമാക്കി.
മോദിയെ എനിക്കിഷ്ടം! ശശി തരൂര്‍
RELATED ARTICLES