മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മീഷൻ റിപ്പോര്‍ട്ടിനെതിരെ നല്‍കിയ ഹര്‍ജിയില്‍ തന്നെയും കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് സരിത നായര്‍. ഹര്‍ജിയില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് സരിത ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി തന്നെ വ്യക്തിപരമായി അപമാനിക്കുന്നതാണെന്ന് സരിത പറഞ്ഞു. റിപ്പോര്‍ട്ട് തനിക്കെതിരായപ്പോള്‍ റിപ്പോര്‍ട്ടിനെ പഴിചാരി ഉമ്മന്‍ചാണ്ടി രക്ഷപ്പെടാന്‍ നോക്കുകയാണെന്നും സരിത പറഞ്ഞു. തുടക്കം മുതലേ ഉമ്മന്‍ചാണ്ടി റിപ്പോര്‍ട്ടിന്റെ ഭാഗമാണെന്നും സരിത നായര്‍ കൂട്ടിച്ചേര്‍ത്തു. കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന് ഉമ്മന്‍ചാണ്ടി ഇന്നലെ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് സരിത കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
ഉമ്മന്‍ചാണ്ടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തന്നെയും കക്ഷി ചേർക്കണമെന്ന് സരിത നായർ
RELATED ARTICLES