പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി ലൈംഗികമായി ഉപയോഗപ്പെടുത്തുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്യുന്ന സംഘത്തിലെ കണ്ണിയായ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. പുല്‍പ്പള്ളി അനഘദാസ് കൊലക്കേസ് പ്രതിയായ പുല്‍പള്ളി മാരപ്പന്‍മൂല പുലിക്ക പറമ്ബില്‍ അബ്ദുറഹ്മാനു (27 )അഞ്ച് വര്‍ഷം തടവും 25 000 രൂപ പിഴയും കോടതി വിധിച്ചു. ചാമരാജ് നഗര്‍ സെഷന്‍സ‌് കോടതിയാണ് ശിക്ഷ വിധിച്ചത്. 2014 ഫെബ്രുവരി 14നായിരുന്നു പുല്‍പ്പള്ളി ആടിക്കൊല്ലി അമ്ബത്താറ് മൂലേതറയില്‍ ദാസന്റെ മകള്‍ അനഘദാസിനെ മധൂരിനടുത്ത കക്കല്‍തൊണ്ടി ചിറയില്‍ കൊലപ്പെടുത്തിയത‌്.
സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പ്രണയം നടിച്ച് വലയിലാക്കി ചൂഷണം ചെയ്യുന്ന സംഘത്തില്‍പ്പെട്ടയാളായിരുന്നു പ്രതി. ഏതാനും സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചതായി അവകാശപ്പെട്ട അബ്ദുറഹിമാന്‍ സിനിമ നടന്മാര്‍ക്കൊപ്പം എടുത്ത ഫോട്ടോകളും പെണ്‍കുട്ടികളെ വശീകരിക്കാന്‍ ഉപയോഗിച്ചു. സംഭവത്തിന്റെ മൂന്ന് മാസം മുമ്ബ് ഒരു വിവാഹ വീട്ടില്‍ വെച്ചാണ് അനഘയെ പരിചയപ്പെടുന്നത്.പുല്‍പ്പള്ളി കല്ലുവയല്‍ ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു അനഘ.
നിരന്തരം ഫോണില്‍ വിളിക്കുകയും പ്രലോഭനത്തില്‍ വീഴ്‌ത്തുകയും ചെയ്‌ത അബ്ദുറഹിമാന്‍ നിര്‍ബന്ധപൂര്‍വം ഗുണ്ടല്‍പേട്ടയിലേക്ക് കൊണ്ടുപോകുകയായിരുന്നു. സ്കൂളിലേക്കെന്ന് പറഞ്ഞ് യൂണിഫോമിലായിരുന്നു അനഘ വീട്ടില്‍നിന്നും ഇറങ്ങിയത്. വഴിയില്‍ കാത്ത് നിന്ന അബ്ദുറഹ്മാനൊപ്പം െബെക്കില്‍ ഗുണ്ടല്‍ പേട്ടയിലേക്ക് തിരിച്ചു യാത്രാ മധ്യേ ഒരു ക്ഷേത്രത്തില്‍ കയറി സ്കൂള്‍ യൂണിഫോം മാറ്റി ജീന്‍സും ടോപ്പുമണിഞ്ഞു. തുടര്‍ന്ന് മദൂരിനടുത്ത കാക്കല്‍തൊണ്ടിക്കടുത്ത കൃഷിയിടത്തിലെത്തി. ശരീരിക ബന്‌ധത്തില്‍ ഏര്‍പ്പെട്ടു. തന്നെ വിവാഹം കഴിക്കണമെന്ന് അനഘ ആവശ്യപ്പെട്ടു. ഇത് ആദ്യം നിരസിച്ചുവെങ്കിലും പിന്നീട് സമ്മതിച്ചു.
തുടര്‍ന്ന് നിര്‍ബന്ധപൂര്‍വം കൃഷിയിടത്തിലെ കുളത്തിലേക്ക് അനഘയെ ഇറക്കി. നീന്താന്‍ അറിയില്ലെന്ന് പറഞ്ഞിട്ടും വലിച്ചിറക്കുകയും കുളത്തിലെ ചളിയില്‍ താഴ‌്ത്തി കൊലപ്പെടുത്തുകയുമായിരുന്നു.മരണം ഉറപ്പായതോടെ സമീപത്ത് ജോലിചെയ്യുകയായിരുന്ന തൊഴിലാളികളെ വിളിച്ചു കൂട്ടി. നീന്തലിനിടെ മരിച്ചുവെന്ന് പറഞ്ഞുവെങ്കിലും സംശയം തോന്നിയ തൊഴിലാളികള്‍ പൊലീസില്‍ വിവരം അറിയിച്ചു. വിശദമായ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. ചാമരാജ് എസ്‌പി രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഈകാലഘട്ടത്തില്‍ പുല്‍പ്പള്ളി ടൗണ്‍ കേന്ദ്രീകരിച്ച് പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.