ഗുജറാത്തിനെ ഒരു വെജിറ്റേറിയന്‍ സംസ്ഥാനമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി. താന്‍ ഒരു ഭക്ഷണത്തിനും എതിരല്ലെന്നും സത്യവും അഹിംസയും എന്ന ഗാന്ധിജിയുടെ തത്വം പാലിക്കുന്ന അപൂര്‍വ്വ സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്തെന്നും വിജയ് രൂപാണി പറഞ്ഞു. പശുക്കളെ കൊന്നാല്‍ ജീവപര്യന്തം തടവ് ഉറപ്പാക്കുന്ന നിയമഭേദഗതിയെക്കുറിച്ചുള്ള വിശദീകരരണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത് ഗാന്ധിജിയുടെയും വല്ലഭായി പട്ടേലിന്റെയും നരേന്ദ്രമോദിയുടെയും ഗുജറാത്താണെന്നു രൂപാണി പറഞ്ഞു.