Thursday, March 28, 2024
HomeNationalവി​വാ​ഹനിശ്ചയ ച​ട​ങ്ങിൽ കോ​ഴി​ക്ക​റി​ക്കു ​വേ​ണ്ടി​ അ​ടി​പി​ടി​; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

വി​വാ​ഹനിശ്ചയ ച​ട​ങ്ങിൽ കോ​ഴി​ക്ക​റി​ക്കു ​വേ​ണ്ടി​ അ​ടി​പി​ടി​; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

കോ​ഴി​ക്ക​റി​ക്കു ​വേ​ണ്ടി​യു​ണ്ടാ​യ അ​ടി​പി​ടി​യി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ഹൈ​ദ​ര​ബാ​ദി​ലെ ചാ​ർ​മി​നാ​റി​ൽ വി​വാ​ഹനിശ്ചയ ച​ട​ങ്ങിൽ  സ​ത്കാ​ര​ത്തി​നി​ടെ​യാ​ണ് അ​ടി​പി​ടി​യു​ണ്ടാ​യ​ത്. ചാ​ർ​മി​നാ​ർ ഹു​സൈ​നി ആ​ല​ത്തി​ലെ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ രാ​വി​ലെ 1.30 ന് ​ആ​യി​രു​ന്നു സം​ഭ​വം. ഭ​ക്ഷ​ണ​ത്തി​നി​ടെ കോ​ഴി​ക്ക​റി വി​ള​മ്പാ​ൻ വൈ​കി​യ​താ​ണ് സം​ഘർ​ഷ​ത്തി​നു കാ​ര​ണ​മാ​യ​ത്. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ വി​രു​ന്നു​കാ​രി​ൽ ചി​ല​ർ‌ ഭ​ക്ഷ​ണ​ത്തി​നി​ടെ കോ​ഴി​ക്ക​റി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ വൈ​കി​യാ​ണ് ക​റി ന​ൽ​കി​യ​ത്. ഇ​ത് ത​ങ്ങ​ളോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണെ​ന്ന് വി​രു​ന്നു​കാ​ർ ആ​രോ​പി​ച്ചു. ഇ​തോ​ടെ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​കു​യും സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യും ചെ​യ്തു. ച​ട​ങ്ങു​ക​ഴി​ഞ്ഞ് തി​രി​ച്ചു​പോ​യ വി​രു​ന്നു​കാ​രി​ൽ ചി​ല​ർ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി തി​രി​ച്ചെ​ത്തി ആ​തി​ഥേ​യ​രെ ആ​ക്ര​മി​ച്ചു. സം​ഘ​ർ​ഷ​ത്തി​ൽ ഒ​രു കു​ട്ടി മ​രി​ക്കു​ക​യും ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് മൂ​ന്നു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments