കടിയില്‍നിന്നും കത്തി വാങ്ങി സ്വയം കഴുത്തറുത്ത് യുവാവ് മരിച്ചു

suicide

കരിമ്പിന്‍ ജ്യൂസ് കടിയില്‍നിന്നും കത്തി വാങ്ങി, അതേ കത്തിയുപയോഗിച്ച് സ്വയം കഴുത്തറുത്ത് യുവാവ് ആത്മഹത്യ ചെയ്തു. കര്‍ണാടക ചിക്ക്മംഗ്ലൂര്‍ സ്വദേശി സൂര്യനായക്കിന്റെ മകന്‍ ഹരീഷ് നായിക്കാണ് (30) മരിച്ചത്. നായന്മാർമൂലയിൽ പാതയോരത്തെ ജ്യൂസ് കടയിൽനിന്നു വാങ്ങിയ കത്തിയുപയോഗിച്ചാണു യുവാവ് സ്വയം കഴുത്തറുത്ത്. ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല. ഇയാള്‍ കഴുത്തറുക്കുന്നതു കണ്ട ജ്യൂസ് വ്യാപാരി ബോധരഹിതനായി വീണു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തില്‍ നിന്നും ലഭിച്ച ഐഡി കാര്‍ഡ് ഉപയോഗിച്ചാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ഭാര്യയ്‌ക്കൊപ്പമുള്ള ഒരു ഫോട്ടോയും ഒപ്പം കണ്ടെടുത്തിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.