നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് ക്വാറന്റൈന്‍ റിലീസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല: ഡിഎംഒ

വിദേശങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയശേഷം ആരോഗ്യ വകുപ്പിനെ അറിയിക്കാതെ കഴിയുന്നവര്‍, ക്വാറന്റൈന്‍ കാലയളവില്‍ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ക്വാറന്റൈന്‍ റിലീസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ഷീജ അറിയിച്ചു. ക്വാറന്റൈന്‍ കാലാവധി ശരിയായ രീതിയില്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് അതത് പ്രാഥമികാരോഗ്യ    കേന്ദ്രങ്ങളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് നല്‍കും.