റാന്നിയിലെ ജനങ്ങള്‍ക്ക് സഹായങ്ങള്‍ ഏകോപിപ്പിച്ച് രാജു ഏബ്രഹാം എംഎല്‍എ

 കോവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതു മൂലം വീടുകളില്‍ കഴിയുന്ന റാന്നിയിലെ ജനങ്ങള്‍ക്ക് സഹായങ്ങള്‍ ഏകോപിപ്പിച്ച് രാജു ഏബ്രഹാം എംഎല്‍എ.  മാര്‍ ക്രിസോസ്റ്റം, പാലിയേറ്റീവ് കെയര്‍, ഡിവൈഎഫ്‌ഐ  തുടങ്ങിയവരുടെ സഹകരണത്തോടെ എം എല്‍ എ ഓഫീസുമായി യോജിപ്പിച്ച് അതത് ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്നാണ് വിവിധ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. മാര്‍ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറിന്റെ അഞ്ചു വാഹനങ്ങളുമായാണ് ഇവര്‍ സേവന പ്രവര്‍ത്തനത്തിന് ഇറങ്ങിയിരിക്കുന്നത്. ആശുപത്രി ആവശ്യങ്ങള്‍, മരുന്ന്, കിടപ്പു രോഗികളുടെ പരിചരണം, അവശ്യ സാധനങ്ങള്‍  എന്നിവ വീടുകളില്‍ എത്തിച്ചു വരുന്നു.   ലോക്ക്ഡൗണ്‍ കാലയളവില്‍ ജനങ്ങള്‍ പുറത്തിറങ്ങാനുള്ള അവസരം ഇല്ലാതാക്കി രോഗ വ്യാപനം തടയുകയാണ് ലക്ഷ്യം. സേവനങ്ങള്‍ക്ക് താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ബന്ധപ്പെടാവുന്നതാണെന്ന് മാര്‍ ക്രിസോസ്റ്റം പാലിയേറ്റീവ് കെയര്‍ ഭാരവാഹികളായ രാജു എബ്രഹാം എംഎല്‍എ ( പ്രസിഡന്റ്) പി ആര്‍ പ്രസാദ് (സെക്രട്ടറി) എന്നിവര്‍ അറിയിച്ചു. വിജോയ് പുള്ളോലില്‍ ആണ് കോ-ഓര്‍ഡിനേറ്റര്‍. റാന്നി – ജിതിന്‍ രാജ് 9526884654, അങ്ങാടി-വൈശാഖ് 9544415036, പഴവങ്ങാടി – ലിപിന്‍ ലാല്‍ 974999512, നാറാണംമൂഴി – മിഥുന്‍ മോഹന്‍ 9947860302, വടശേരിക്കര- ബെഞ്ചമിന്‍ ജോസ് ജേക്കബ് 9947161124, വെച്ചൂച്ചിറ- അമല്‍ ഏബ്രഹാം 9847449845.     കുടുംബങ്ങള്‍ക്ക് ക്വാറന്റൈന്‍ പ്രഖ്യാപിച്ച ആദ്യനാളുകളില്‍ തന്നെ ആവശ്യങ്ങള്‍ക്കായി ഇവര്‍ ആദ്യം ബന്ധപ്പെട്ടത് രാജു എബ്രഹാം എംഎല്‍എയുടെ ഓഫീസുമായാണ്. നിരീക്ഷണത്തില്‍ കഴിയുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ മാര്‍ഗമില്ല എന്ന അവസ്ഥ  വന്നപ്പോള്‍ അവരെ സ്‌കൂളില്‍ എത്തിക്കുകയും തിരികെ കൊണ്ടുപോയതും മാര്‍ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറിന്റെ വാഹനത്തിലായിരുന്നു. പഞ്ചായത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് മുന്നൂറില്‍ അധികം വീടുകളില്‍  ഭക്ഷ്യകിറ്റ്  വിതരണം ചെയ്യുന്ന പ്രവര്‍ത്തനത്തിനും തുടക്കമിട്ടിരുന്നു. നിരീക്ഷണത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് മരുന്നും ഭക്ഷണസാധനങ്ങളും എത്തിച്ചു നല്‍കുന്നതിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും എംഎല്‍എയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ ആദ്യം മുതലേ സജീവമാണ്. ഹെല്‍പ്പ്‌ലൈന്‍: എം എല്‍ എ – 9447125090, പി.ആര്‍ പ്രസാദ് 9447107981, വിജോയി പുള്ളോലില്‍ 9961017207, എംഎല്‍എ ഓഫീസ് 9447269714, 9446305306.