ഉത്തരകൊറിയ ഏകാധിപതി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച്ചക്ക് സാഹചര്യങ്ങൾ അനുകൂലമെങ്കിൽ തയ്യാറാണെന്ന് യു.എസ് പ്രസിഡൻറ് ട്രംപ്.
കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചാൽ അതൊരു ബഹുമതിയായി താൻ കണക്കാക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ മാധ്യമമായ ബ്ലൂംബെർഗിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
കൊറിയൻ മേഖലയിൽ സംഘർഷ സാധ്യത നില നിൽക്കെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവന. എന്നാൽ ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തണമെങ്കിൽ ഉത്തരകൊറിയ നിരവധി നിബന്ധനങ്ങൾ പാലിക്കേണ്ടി വരുമെന്ന് വൈറ്റ്ഹൗസ് വക്താവ് സീൻ സ്പൈസർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിലാണ് സ്മാർട്ട് കുക്കി എന്നാണ് ഉന്നിനെ ട്രംപ് വിശേഷിപ്പിച്ചിരുന്നത്.