Friday, December 6, 2024
HomeCrimeനാഗ്പൂരില്‍ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍

നാഗ്പൂരില്‍ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍

നാഗ്പൂരില്‍ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍.പാലക്കാട് തേങ്കുറിശ്ശി സ്വദേശിനി സ്വാതിയാണ് അറസ്റ്റിലായത്. ഏപ്രില്‍ 29നാണ് കായംകുളം പുല്ലുകുളങ്ങര സ്വദേശി നിതിന്‍ നായരെ നാഗ്പൂരിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പാലക്കാട് തേങ്കുറുശി വിളയംചാത്തന്നൂര്‍ ഗീതാലയത്തില്‍ സ്വാതിയാണ് നിതിന്റെ ഭാര്യ. തലയടിച്ചു വീണതാണ് മരണ കാരണമെന്നാണ് സ്വാതി വീട്ടുകാരോടും നിതിന്റെ ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണ കാരണം കഴുത്തു ഞെരിച്ചതാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സ്വാതിയുടെ പങ്ക് വ്യക്തമായത്.

മറ്റൊരു ബന്ധത്തില്‍ വിവാഹ മോചിതയായ ശേഷമാണ് സ്വാതി നിതിനുമായി അടുക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു നിതിനും സ്വാതിയും തമ്മിലുളള വിവാഹം. പിതാവ് രമേശ്നായരുടെ ചികില്‍സയ്ക്കുവേണ്ടിയാണ് നിതിന്‍ നാഗ്പൂരില്‍ വാടക വീടെടുത്തത്. നിതിന്റെ മരണത്തിനു പിന്നാലെ പിതാവ് രമേശ്നായരും മരിച്ചു. നാഗ്പൂരിലെ ബജാജ് നഗര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.അതേസമയം കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. നാഗ്പൂരിലെ ബജാജ് നഗര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments