സിനിമാ മേഖലയുടെ തകര്‍ച്ചയ്ക്കു വഴിമരുന്നിടുന്ന ജിഎസ്ടി പ്രാബല്യത്തില്‍ വന്നാല്‍ സിനിമാ അഭിനയം നിര്‍ത്തേണ്ടിവരുമെന്ന് നടന്‍ കമല്‍ ഹാസന്‍. വിനോദ മേഖലയില്‍ സേവന നികുതി വര്‍ധിപ്പിച്ചതിനെ കമല്‍ ഹാസന്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തു. 28 ശതമാനമായാണ് നികുതി വര്‍ധിപ്പിച്ചത്.
ചരക്കുസേവന നികുതിയേയും ഒരു ഇന്ത്യ, ഒരു നികുതി എന്ന ആശയത്തെയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഈ നിരക്ക് പ്രാദേശിക സിനിമാ മേഖലയെ തകര്‍ക്കും. എനിക്ക് ഈ നിരക്ക് വഹിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ സിനിമാരംഗം വിടും. ഞാന്‍ സര്‍ക്കാരിനുവേണ്ടിയല്ല ജോലി ചെയ്യുന്നത്. എന്താണിത് ഇത് ഈസ്റ്റ് ഇന്ത്യ കമ്പനിയാണോയെന്നും കമല്‍ഹാസന്‍ ചോദിക്കുന്നു. ടിക്കറ്റ് നിരക്കിന്റെ കാര്യത്തില്‍ പ്രദേശിക സിനിമകളെയും ഹോളിവുഡ്, ബോളിവുഡ് സിനിമകളെയും ഒരു തട്ടില്‍ കാണാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂലൈ ഒന്നു മുതല്‍ ജിഎസ്ടി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
അഭിനയം നിര്‍ത്തേണ്ടിവരുമെന്ന് നടന്‍ കമല്‍ ഹാസന്‍….
RELATED ARTICLES