നിപ്പയ്ക്കു കാരണം പഴംതീനി വവ്വാലുകളല്ല ; ലാബ് റിപ്പോര്‍ട്ട്

nipha virus

17 പേരുടെ ജീവനെടുത്ത നിപ്പാ വൈറസ് ബാധക്കു കാരണം പഴംതീനി വവ്വാലുകളല്ല. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് പരത്തുന്നതില്‍ പഴംതീനി വവ്വാലുകളുടെ പങ്ക് തള്ളിക്കളഞ്ഞു റിപ്പോര്‍ട്ട് നല്‍കിയത്.പഴംതീനി വവ്വാലുകളില്‍നിന്ന് സ്വീകരിച്ച 13 സാന്പിളുകളും നെഗറ്റീവാണ്. കൂടാതെ മരണം നടന്ന വീട്ടിലെ മുയലിന്റെ രക്തസാമ്ബിളും ഭോപ്പാലിലേക്കു പരിശോധനക്കായി അയച്ചിരുന്നു. ഇതും നെഗറ്റീവാണ്. ചെറുപ്രാണികളെയും ഷഡ്പദങ്ങളെയും ഭക്ഷിക്കുന്ന വവ്വാലുകളുടെ കാഷ്ഠവും മൂത്രവുമായിരുന്നു ആദ്യം പരിശോധനയ്ക്കായി അയച്ചത്. എന്നാല്‍, ഇവയില്‍ നിപ്പാ വൈറസ് സാന്നിധ്യമില്ലെന്നു കണ്ടെത്തി.ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച പേരാമ്ബ്ര സൂപ്പിക്കടയിലെ വീടിനു പിന്നിലുള്ള കാടുപിടിച്ച സ്ഥലത്തെ മരത്തില്‍നിന്ന് പിടികൂടിയ വവ്വാലുകളെയാണു ഇത്തവണ പരിശോധനയ്ക്കു വിധേയമാക്കിയത്. പഴംതീനി വവ്വാലിന്റെ വിസര്‍ജ്യങ്ങളും പരിശോധിച്ചു.