ഇന്ത്യൻ അണ്ടർ 17 ഗോൾകീപ്പർ ധീരജ് സിങ്ങ് കേരള ബ്ലാസ്റ്റേഴ്സിലേക്ക്

under 17

അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ വലകാത്ത സൂപ്പര്‍ ഗോള്‍കീപ്പര്‍ ധീരജ് സിങ്ങ് കേരളാ ബ്ലാസ്റ്റേര്‍സുമായി കരാറൊപ്പിട്ടു. ബ്ലാസ്റ്റേര്‍സ് മാനേജ്‌മെന്റ് തന്നെയാണ് തങ്ങളുടെ ഔദ്യാദിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ വാര്‍ത്ത പുറത്തുവിട്ടത്.നിരവധി ഐ എസ് എല്‍-ഐ ലീഗ് ടീമുകളുടെ ഓഫറുകള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് ധീരജ് ബ്ലാസ്റ്റേര്‍സിനെ തിരഞ്ഞെടുത്തത്. അണ്ടര്‍ 17 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് ധീരജ് ഫുട്‌ബോള്‍ ലോകത്ത് ശ്രദ്ധ പിടിച്ചുപറ്റാന്‍ തുടങ്ങിയത്.