കോഴിക്കോട്, മലപ്പുറം​ ജില്ലകളില്‍ സ്​കൂള്‍ തുറക്കുന്നത്​ ജൂണ്‍ 12 വരെ നീട്ടി

school

കോഴിക്കോട്, മലപ്പുറം​ ജില്ലകളില്‍ സ്​കൂള്‍ തുറക്കുന്നത്​ ജൂണ്‍ 12 വരെ നീട്ടി. നിപ ​​ വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക്​ എത്തിയതി​​​​​​​​​െന്‍റ പശ്​ചാത്തലത്തിലാണ്​ സ്​കൂള്‍ തുറക്കുന്നത്​ നീട്ടിയത്​. നേരത്തെ കോഴിക്കോട്​, വയനാട്​, മലപ്പുറം ജില്ലകളില്‍ ജൂണ്‍ അഞ്ചിന്​ സ്കൂള്‍ തുറക്കുമെന്നായിരുന്നു വദ്യാഭ്യാസ വകുപ്പ്​ അറിയിച്ചിരുന്നത്​. നിലവില്‍ വയനാട്​, മലപ്പുറം ജില്ലകളില്‍ അഞ്ചിനു തന്നെ തുറക്കും. ജില്ലയിലെ പൊതു പരിപാടികള്‍ക്കും 12വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്​. അതേസമയം, 13 വരെ പി.എസ്​.എസി ആസ്​ഥാനത്ത്​ നടത്താനിരുന്ന ഇന്‍റര്‍വ്യൂകളും ആറ്​, ഏഴ്​, എട്ട്​, ഒമ്ബത്​ തിയതികളില്‍ കോഴിക്കോട്​ നടത്താനിരുന്ന അഭിമുഖങ്ങളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും. ​നേരത്തെ ജൂണ്‍ 16 വ​രെയുള്ള എല്ലാ പി.എസ്​.സി പരീക്ഷകളും മാറ്റിയിരുന്നു.