Friday, March 29, 2024
HomeKeralaഅക്രമത്തിനിരയായ നടി ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ അവരുടെ സ്വകാര്യതയെ മാനിക്കണം : റിമ കല്ലിങ്കല്‍

അക്രമത്തിനിരയായ നടി ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ അവരുടെ സ്വകാര്യതയെ മാനിക്കണം : റിമ കല്ലിങ്കല്‍

അക്രമത്തിനിരയായ നടി ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ അവരുടെ സ്വകാര്യതയെ മാനിച്ച് ഒപ്പം നിന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ ചരിത്രമെഴുതുമെന്ന് റിമ കല്ലിങ്കല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഉത്തരവാദിത്ത മാധ്യമപ്രവര്‍ത്തനം എന്തെന്ന് മനസിലാക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മുന്നിലുള്ള ഏറ്റവും നല്ല അവസരമാണിത്. സാധാരണ ജീവിതത്തിലേക്കുള്ള നടിയുടെ തിരിച്ചുവരവില്‍ അവരുടെ സ്വകാര്യതയെ മാനിച്ചു കൊണ്ട് അവര്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറായാല്‍ മാധ്യമങ്ങളോട് ഏറെ കടപ്പെട്ടിരിക്കും. കേരളത്തിലെ മാധ്യമങ്ങള്‍ അതിന് തയ്യാറായാല്‍ അതൊരു ചരിത്രമാവും.

പൃഥ്വിരാജിന്റെ പുതിയ ചിത്രത്തില്‍ നായികയാവുന്നത് അക്രമത്തിനിരയായ നടിയാണ്. നവാഗതനായ ജിനു എബ്രഹാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ആദം’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫോര്‍ട്ട്‌കൊച്ചി ലൊക്കേഷനില്‍ നടിയുടെ വാര്‍ത്താസമ്മേളനം നടന്നേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ പോലീസിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം അത് നാളെത്തേക്ക് മാറ്റിവെച്ചു. ഇന്ന് നടിക്കായി തിരിച്ചറിയല്‍ പരേഡ് നടന്നേക്കുമെന്നും വാര്‍ത്ത വന്നിരുന്നു. അതിനു ശേഷം മാധ്യമങ്ങളെ കണ്ടാല്‍ മതി എന്നാണ് പോലീസ് നടിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments