Saturday, April 20, 2024
HomeKeralaഓട്ടോ-ടാക്സി പണിമുടക്ക്‌ മാറ്റിവെച്ചു

ഓട്ടോ-ടാക്സി പണിമുടക്ക്‌ മാറ്റിവെച്ചു

ജൂലൈ നാലിന് നടത്താന്‍ തീരുമാനിച്ച ഓട്ടോ-ടാക്സി പണിമുടക്ക്‌ മാറ്റിവെച്ചു. ഓഗസ്റ്റ് 20ന്​ മുമ്ബ്​ ട്രേഡ് യൂണിയനുകളുമായും ധനകാര്യ വകുപ്പുമായും ചര്‍ച്ച നടത്തും. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി തൊഴിലാളി യൂണിയനുകള്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഓട്ടോ, ടാക്സി നിരക്കുകള്‍ കാലാനുസൃതമായി പുനര്‍നിര്‍ണയിക്കുക, ടാക്സി കാറുകള്‍ക്ക് 15 വര്‍ഷത്തേക്ക് അഡ്വാന്‍സ് ടാക്സ് അടയ്ക്കണമെന്ന നിബന്ധന റദ്ദാക്കുക, വര്‍ദ്ധിപ്പിച്ച ആര്‍.ടി.ഒ ഫീസുകള്‍ ഒഴിവാക്കുക, ഓട്ടോറിക്ഷ ഫെയര്‍മീറ്റര്‍ സീലിംഗ് ഒരു ദിവസം വൈകിയാല്‍ 2000 രൂപ പിഴയീടാക്കുന്ന ലീഗല്‍ മെട്രോളജി വകുപ്പിന്റെ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനത്തെ 8 ലക്ഷത്തില്‍പ്പരം ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ജൂലായ് നാലു മുതല്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കാന്‍ തീരുമാനിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments