ഗണേഷ് കുമാര്‍ അയച്ച ശബ്ദസന്ദേശം ചോര്‍ന്ന സംഭവം; അന്വേഷണം സ്വകാര്യ സൈബര്‍ ഏജന്‍സിക്ക്

ganesh kumar

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്‌ അമ്മയില്‍ നിന്നും രജിവച്ച നടിമാരെ കുറ്റപ്പെടുത്തി കെബി ഗണേഷ് കുമാര്‍ എംഎല്‍എ അയച്ച ശബ്ദസന്ദേശം ചോര്‍ന്ന സംഭവം സ്വകാര്യ സൈബര്‍ ഏജന്‍സി അന്വേഷിക്കും. അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിന് അയച്ച സന്ദേശമാണ് ചോര്‍ന്നത്. അകത്തെ കള്ളന്‍ ആരാണെന്ന് കണ്ടുപിടിക്കുകയാണ് ലക്ഷ്യം. രാജിവെച്ച നടിമാര്‍ സിനിമയിലോ സംഘടനയിലോ സജീവമല്ലെന്നും ഇവര്‍ പുറത്ത് പോകുന്നതും പുതിയ സംഘടനയുണ്ടാക്കുന്നതും നല്ല കാര്യമാണെന്നുമാണ് ഇടവേള ബാബുവിന് അയച്ച ശബ്ദ സന്ദേശത്തില്‍ ഗണേഷ് പറയുന്നത്. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളില്‍ ആരോ ഒരാള്‍ ഈ വോയിസ് ക്ലിപ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി. ആരാണ് ചോര്‍ത്തിയതെന്ന് കണ്ടുപിടിക്കാന്നാണ് അന്വേഷണം. ഭാരവാഹി തെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ നടി പാര്‍വതി ഉന്നയിച്ച ആരോപണങ്ങള്‍ നുണയാണ്. എക്‌സിക്യൂട്ടീവില്‍ അംഗമാകാന്‍ നോമിനേഷന്‍ ഒപ്പിട്ട് നല്‍കാന്‍ പാര്‍വതിയോട് പറഞ്ഞു. എന്നാല്‍ അമേരിക്കയില്‍ പോവുകയാണ് എന്നാണ് പാര്‍വതി മറുപടി നല്‍കിയത്. നോമിനേഷന്‍ പ്രിന്റ് ചെയ്ത് വരുന്നദിവസം മുതല്‍ ഇലക്ഷന്‍ വരെയുള്ള ദിവസങ്ങളില്‍ നാട്ടില്‍ കാണില്ല എന്ന് പാര്‍വതി അറിയിച്ചു. പിന്നെ എങ്ങനെ മത്സരിപ്പിക്കാനാകും. നടി മഞ്ജു വാര്യരോട് വൈസ് പ്രസിഡന്റ് ആകാന്‍ ആവശ്യപ്പെട്ടിരുന്നു. അയ്യോ ആ പരിപാടിക്കേ ഇല്ല എന്നായിരുന്നു മഞ്ജു മറുപടി നല്‍കിയത്. സ്ത്രീകള്‍ക്ക് ഭാരവാഹിത്വം നല്‍കുന്നില്ല എന്ന് പറയുന്നു. എന്നിട്ട് ഇവര്‍ തന്നെ ഭാരവാഹിത്വം ഏറ്റെടുക്കാതിരിക്കുകയും ചെയ്യുന്നു. മുതിര്‍ന്ന ഭാരവാഹി പ്രതികരിച്ചു.