റാന്നി എംഎല്‍എ രാജു ഏബ്രഹാം അമേരിക്കയിൽ

raju abraham mla ranni

അമേരിക്കയില്‍ ഹൃസ്വമായ സന്ദർശനം നടത്തുവാൻ എത്തി ചേർന്ന റാന്നി എംഎല്‍എ രാജു ഏബ്രഹാമിന് ഡിട്രോയിറ്റില്‍ സ്വീകരണം ഒരുക്കുന്നു. ഡിട്രോയിറ്റ് ഫ്രണ്ട്‌സ് ഓഫ് റാന്നി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 6 വെള്ളിയാഴ്ച വൈകിട്ട് 7.30 നാണ് സ്വീകരണം ക്രമീകരിക്കുന്നത്. സ്ഥലം: 33140, Ryan Rd, Sterling Heights, MI 48310 (ചാണ്ടി കടയുടെ സമീപം)  സ്വീകരണ സമ്മേളനത്തിലേക്ക് ഡിട്രോയിറ്റില്‍ താമസിക്കുന്ന റാന്നി നിയോജക മണ്ഡലത്തില്‍പ്പെട്ട എല്ലാ സ്‌നേഹിതരെയും റാന്നിയെ സ്‌നേഹിക്കുന്ന എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.