Friday, April 19, 2024
HomeKeralaനെടുങ്കണ്ടം കസ്റ്റഡി മരണകേസിൽ സർക്കാരിന് വീഴ്ച : വി.എസ്

നെടുങ്കണ്ടം കസ്റ്റഡി മരണകേസിൽ സർക്കാരിന് വീഴ്ച : വി.എസ്

നെടുങ്കണ്ടം കസ്റ്റഡി മരണകേസിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. നിയമസഭയിലായിരുന്നു സർക്കാരിനെതിരെയുള്ള വി.എസിന്റെ വിമര്‍ശനം. പൊലീസ് സേനയില്‍ അടുത്ത കാലത്തുണ്ടാകുന്ന സംഭവങ്ങള്‍ ഗുരുതരമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും വി.എസ് പറഞ്ഞു. പൊലീസിന് ജുഡീഷ്യല്‍ അധികാരം കൂടി നല്‍കിയാല്‍ എന്ത് സംഭവിക്കുമെന്ന് കണ്ണ് തുറന്ന് കാണേണ്ടതാണെന്നും വി.എസ് നിയമസഭയില്‍ പറഞ്ഞു.ഒറ്റപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തിലല്ല ഒരു വകുപ്പിനെ സഭ വിലയിരുത്തേണ്ടത്. പൊലീസിന് ജുഡീഷ്യല്‍ അധികാരം കൂടി നല്‍കുകയാണെകില്‍ എന്തൊക്കെ ദുരിതങ്ങളാണ് ഉണ്ടാവുക എന്ന സൂചനയിലേക്ക് കണ്ണ് തുറക്കാന്‍ ഈ സംഭവങ്ങള്‍ നിമിത്തമാവുകയുണ്ടായി. പിഴവുകളുടേയും കോട്ടങ്ങളുടെയും ഉത്തരവാദിത്തത്തില്‍ നിന്നും ഭരണകൂടങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു

RELATED ARTICLES
- Advertisment -

Most Popular

Recent Comments