കര്‍ണാടക ഊര്‍ജ്ജ മന്ത്രി ഡികെ ശിവകുമാറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 7.5 കോടി രൂപ പിടിച്ചെടുത്തതായി റിപോര്‍ട്ട്. ബംഗളൂരുവിലെ ശിവകുമാറിന്റെ വീട്ടില്‍നിന്ന് അഞ്ച് കോടി രൂപയും സ്ഥാപനങ്ങളില്‍നിന്ന് 2.5 കോടി രൂപയുമാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. എന്നാല്‍ റെയ്ഡ് ബിജെപിയുടെ ആസൂത്രിത നീക്കമാണെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു.
ബിജെപിയുടെ കുതിരക്കച്ചവടം ഒഴിവാക്കുന്നതിന് ഗുജറാത്ത് എംഎല്‍എമാരെ രഹസ്യമായി താമസിപ്പിക്കുന്നത് ശിവകുമാറിന്റെ നേതൃത്വത്തിലാണെന്നാണ് പറയപ്പെടുന്നത്. എംഎല്‍എമാരെ സ്വാധീനിക്കാനുള്ള എല്ലാ ശ്രമങ്ങളും പാളിയതോടെ ഭീഷണിപ്പെടുത്തി കൂടെക്കൂട്ടാനാണ് പരിശോധനയിലൂടെ ബിജെപി ലക്ഷ്യം വച്ചതെന്നു കോണ്‍ഗ്രസ്സ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഇന്ന് രാജ്യസഭയില്‍ ബഹളമുണ്ടാക്കി.
കര്‍ണാടക മന്ത്രിയുടെ വീട്ടിൽ നിന്ന് 7.5 കോടി രൂപ പിടിച്ചെടുത്തു
RELATED ARTICLES