നടിയെ ആക്രമിച്ച കേസില്‍ ജയിലിലായതിന് പിന്നാലെ വിശ്വസ്തനായ മാനേജര്‍ മാനേജര്‍ അപ്പുണ്ണി ഉള്‍പ്പെടെയുള്ളവര്‍ തന്നെ ഒറ്റുകൊടുത്തുവെന്നും ഭാര്യയായ കാവ്യാമാധവനെ ചോദ്യം ചെയ്തുവെന്നുമുള്ള വാര്‍ത്തകള്‍ നടന്‍ ദിലീപിനെ ആകെ തകര്‍ത്തെന്ന് സൂചന. ഇക്കഴിഞ്ഞ ശനിയാഴ്ച ദിലീപിനെ ജയില്‍ അധികൃതര്‍ കൗണ്‍സിലിങിന് വിധേയനാക്കിയതായി റിപ്പോര്‍ട്ടുകള്‍. ജയിലില്‍ ആഴ്ച്ചയില്‍ ഒരിക്കല്‍ എത്താറുള്ള കന്യാസ്ത്രീയാണ് തടവുകാരില്‍ ആവശ്യമുള്ളവര്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നത്. അവര്‍ തന്നെയാണ് ജയില്‍ സൂപ്രണ്ട് ബാബുരാജിന്റെ സാന്നിധ്യത്തില്‍ ദിലീപിനെയും കൗണ്‍സിലിംഗിന് വിധേയനാക്കിയത്. കാവ്യയെ അറസ്റ്റു ചെയ്യുമോ എന്ന ഭയവും മകളെ കുറിച്ചുള്ള അമിത ഉത്കണ്ഠയുമാണ് ദിലീപിനെ കൂടുതല്‍ അസ്വസ്ഥനാക്കുന്നതെന്ന് രണ്ടര മണിക്കൂറോളം നീണ്ടു നിന്ന കൗണ്‍സിലിംഗില്‍ വ്യക്തമായി. മാനസിക സംഘര്‍ഷം കുറയ്ക്കാനുള്ള ചില ലഘുവിദ്യകള്‍ കൂടി ദിലീപ് കൗണ്‍സിലറില്‍ നിന്നും സ്വായത്തമാക്കിയതായാണ് റിപ്പോര്‍ട്ട്. ദിവസവും നിര്‍ബന്ധമായി യോഗ ചെയ്യാനും ആത്മീയ ഗ്രന്ഥങ്ങള്‍ കൂടുതല്‍ വായിക്കാനും ദിലീപിനോട് കൗണ്‍സിലര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജയിലിനുള്ളില്‍ തടവുകാര്‍ക്ക് മാനസാന്തരം വരാനായി പ്രാര്‍ത്ഥിക്കാനെത്തുന്നവര്‍ കൈമാറിയ സങ്കീര്‍ത്തനം തുടരെ തുടരെ വായിച്ച് ആത്മധൈര്യം സംഭരിച്ചുവരികയായിരുന്നു ദിലീപ്. ഈ കേസില്‍ താന്‍ നിരപരാധിയാണെന്നാണ് ദിലീപ് സഹതടവുകാരോട് പറഞ്ഞിരിക്കുന്നത്. അങ്ങനെ ജയിലിലെ സാഹചര്യവുമായി നടന്‍ എല്ലാ അര്‍ത്ഥത്തിലും ഇണങ്ങിച്ചേര്‍ന്നു വരികയായിരുന്നു. ഇതിനിടയിലാണ് കാവ്യയെ ചോദ്യം ചെയ്തതറിഞ്ഞത്. കാവ്യയേയും പൊലീസ് ജയിലലടയക്കുമെന്ന ആശങ്ക ദിലീപിനെ വേട്ടയാടി. ജയില്‍ വാര്‍ഡന്മാരാണ് ദിലീപിന്റെ അവസ്ഥ സൂപ്രണ്ട് ബാബുരാജിനെ ധരിപ്പിച്ചത്. തുടര്‍ന്ന് മധ്യ മേഖല ഡിഐജി സാം തങ്കയ്യന്‍ ദിലീപിനെ കൗണ്‍സിലിംഗിന് വിധേയനാക്കാന്‍ സൂപ്രണ്ടിന് ഫോണിലൂടെ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച ദിലീപിനെ കൗണ്‍സിലിംഗിന് വിധേയനാക്കിയത്. അമ്മയോടും മകളോടും ഭാര്യ കാവ്യയോടും ജയിലില്‍ കാണാന്‍ വരരുതെന്ന് ദിലീപ് പ്രത്യേകം നിദ്ദേശിച്ചിട്ടുണ്ട്. ഇവരെ മൂന്ന് പേരെയും അനുവാദമുള്ളപ്പോഴൊക്കെ ദിലീപ് ഫോണില്‍ വിളിക്കുന്നുണ്ട്. എന്നാല്‍ സുപ്രീം കോടതിയിലെ അഭിഭാഷകരും ചില സിനിമ പ്രവര്‍ത്തകരും ബിസിനസ് പ്രമുഖരും ഒക്കെ ദിലീപിനെ കാണാന്‍ എത്തുന്നുണ്ട്.
ദിലീപിന് കടുത്ത മാനസിക സംഘര്‍ഷം : ജയിലിൽ വച്ച് കൗൺസിലിംഗ് നടത്തി
RELATED ARTICLES