ഒന്നരവയസുള്ള കുഞ്ഞിനെ അമ്മയും കാമുകനും പൊള്ളലേൽപ്പിച്ചു. ഫോര്‍ട്ട് കൊച്ചിയിലാണ് സംഭവം. ശരീരമാസകലം പൊള്ളലേറ്റ പാടുകളോടെ കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കി. തന്റെ ഭാര്യയും കാമുകനും ചേര്‍ന്നാണ് കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചതെന്ന് കാണിച്ച് ഫോര്‍ട്ട് കൊച്ചി സ്വദേശിയായ കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിക്കൊപ്പമാണ് കുറച്ചുനാളുകളായി ഇദ്ദേഹത്തിന്റെ ഭാര്യയുടെ താമസം. കുട്ടിയും ഇവര്‍ക്കൊപ്പമായിരുന്നെങ്കിലും കോടതി നിര്‍ദേശാനുസരണം മുത്തച്ഛന്റെ അടുക്കല്‍ എത്തിക്കുകയായിരുന്നു. അപ്പോഴാണ് മര്‍ദ്ദനത്തിന്റെയും പൊള്ളിച്ചതിന്റെയും പാടുകള്‍ കണ്ടതെന്ന് പിതാവ് വ്യക്തമാക്കുന്നു. സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഒന്നരവയസുള്ള കുഞ്ഞിനെ അമ്മയും കാമുകനും പൊള്ളലേൽപ്പിച്ചു
RELATED ARTICLES