ഫാനി ചുഴലിക്കാറ്റ് ; കേരളം നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ച്‌ ഒറീസ മുഖ്യമന്ത്രി

pinarayi

ഒറീസയില്‍ ആഞ്ഞടിച്ച ഫാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളം നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ച്‌ ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മെയ് മാസത്തില്‍ ചുഴലിക്കാറ്റുണ്ടായ ഉടന്‍ തന്നെ ത്വരിതഗതിയില്‍ വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാന്‍ സാങ്കേതിക വിദഗ്ധരെ അയച്ചതുള്‍പ്പെടെയുള്ള നടപടിയെയാണ് ഒറീസ മുഖ്യമന്ത്രി പ്രകീര്‍ത്തിച്ചത്.

കേരളത്തില്‍ നിന്നെത്തിയ സംഘത്തിന്‍റെ സേവനം സ്തുത്യര്‍ഹമാണ്. തകര്‍ന്നു കിടന്ന വൈദ്യുതിബന്ധം ഉപഭോക്താക്കള്‍ക്ക് അതിവേഗം പുനഃസ്ഥാപിച്ചു നല്‍കാന്‍ സംഘത്തിന് സാധിച്ചതിലുള്ള നന്ദിയും സന്തോഷവും അദ്ദേഹം പങ്കുവെച്ചു.