ലാ​ത്തി​ച്ചാ​ര്‍​ജ്: റി​പ്പോ​ര്‍​ട്ട് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി, ന​ട​പ​ടി ഇനിയും നീ​ളും

എ​റ​ണാ​കു​ള​ത്ത് സി​പി​ഐ മാ​ര്‍​ച്ചി​നു നേ​രെ ഉ​ണ്ടാ​യ പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജ് സം​ബ​ന്ധി​ച്ച്‌ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​സു​ഹാ​സ് ന​ല്‍​കി​യ റി​പ്പോ​ര്‍‌​ട്ടി​ന്മേ​ല്‍ ന​ട​പ​ടി ഇ​നി​യും വൈ​കും. റി​പ്പോ​ര്‍‌​ട്ട് മു​ഖ്യ​മ​ന്ത്രി ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി റി​പ്പോ​ര്‍​ട്ട് പ​രി​ശോ​ധി​ച്ച്‌ മ​റു​പ​ടി ന​ല്‍​കി​യ ശേ​ഷ​മാ​യി​രി​ക്കും ന​ട​പ​ടി​യെ​ടു​ക്കു​ക​യെ​ന്നാ​ണ് വി​വ​രം.

ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ണ്ടും സി​പി​ഐ നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. പ്ര​ശ്ന​ത്തി​ല്‍ കു​റ്റ​ക്കാ​രെ​ന്ന് സി​പി​ഐ ആ​രോ​പി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി നീ​ളു​ന്ന​തി​ല്‍ ജി​ല്ലാ നേ​തൃ​ത്വ​ത്തി​ല്‍ അ​മ​ര്‍​ഷം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് റി​പ്പോ​ര്‍​ട്ടി​ന്മേ​ല്‍ വീ​ണ്ടും പ​രി​ശോ​ധ​ന വ​രു​ന്ന​ത്.