എറണാകുളത്ത് സിപിഐ മാര്‍ച്ചിനു നേരെ ഉണ്ടായ പോലീസ് ലാത്തിച്ചാര്‍ജ് സംബന്ധിച്ച് ജില്ലാ കളക്ടര്‍ പി.സുഹാസ് നല്കിയ റിപ്പോര്ട്ടിന്മേല് നടപടി ഇനിയും വൈകും. റിപ്പോര്‍ട്ട് മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് പരിശോധിച്ച് മറുപടി നല്കിയ ശേഷമായിരിക്കും നടപടിയെടുക്കുകയെന്നാണ് വിവരം.
ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും സിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തും. പ്രശ്നത്തില്‍ കുറ്റക്കാരെന്ന് സിപിഐ ആരോപിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി നീളുന്നതില്‍ ജില്ലാ നേതൃത്വത്തില്‍ അമര്‍ഷം ഉയരുന്നതിനിടെയാണ് റിപ്പോര്ട്ടിന്മേല് വീണ്ടും പരിശോധന വരുന്നത്.