Friday, October 11, 2024
HomeNationalഉന്നാവ് വാഹനാപകടക്കേസില്‍ കുല്‍ദീപ് സെന്‍ഗറിനെ സിബിഐ ചോദ്യം ചെയ്യും

ഉന്നാവ് വാഹനാപകടക്കേസില്‍ കുല്‍ദീപ് സെന്‍ഗറിനെ സിബിഐ ചോദ്യം ചെയ്യും

ഉന്നാവ് വാഹനാപകടക്കേസില്‍ കുല്‍ദീപ് സെന്‍ഗറിനെ സിബിഐ ചോദ്യം ചെയ്യും . എംഎല്‍എയെ ചോദ്യം ചെയ്യാന്‍ സിബിഐയ്ക്ക് കോടതി അനുമതി നല്‍കി. സീതാപൂര്‍ ജയിലില്‍ കഴിയുന്ന എംഎല്‍എയെ നാളെ ജയിലിലെത്തി സിബിഐ ചോദ്യം ചെയ്യും. ഉന്നാവില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ വാഹനാപകടത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് സിബിഐ അന്വേഷണം നടത്തുന്നത്. വാഹനാപകടത്തിനു പിന്നില്‍ കുല്‍ദീപ് സിംഗ് സെംഗാര്‍ ആണെന്നാണ് ആരോപണം. പെണ്‍കുട്ടിയെ വധിക്കാന്‍ ശ്രമിച്ച ഡ്രൈവറെയും ക്ലീനറെയും റിമാന്‍ഡ് ചെയ്തു.

പെണ്‍കുട്ടിയുടെ ചികിത്സ ലക്നൗവില്‍ തന്നെ തുടരാന്‍ സുപ്രിംകോടതി നിര്‍ദേശം. നല്‍കി. ഡല്‍ഹി എയിംസിലേക്ക്‌ മാറ്റേണ്ടതില്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചതോടെയാണ് തീരുമാനം. പെണ്‍കുട്ടിയുടെ അമ്മാവനെ ഡല്‍ഹി തിഹാര്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടു. കുല്‍ദീപ് സെന്‍ഗറിനെയും മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ സി.ബി.ഐ അപേക്ഷ നല്‍കി. പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ലക്നൗ ആശുപത്രി അധികൃതര്‍ പറഞ്ഞു.

ലക്നൗ കിങ് ജോര്‍ജ് ആശുപത്രിയിലെ ചികിത്സ തുടര്‍ന്നാല്‍ മതിയെന്ന കുടുംബത്തിന്‍റെ അഭിപ്രായം പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. തീരുമാനത്തില്‍ മാറ്റമുണ്ടെങ്കില്‍ തിങ്കളാഴ്ച അറിയിക്കാനും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. പീഡനക്കേസില്‍ സാക്ഷികൂടിയായ അമ്മാവന്‍റെ സുരക്ഷ പരിഗണിച്ചാണ് റായ്ബറേലി ജയിലില്‍ നിന്ന് തിഹാറിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്.

അതേസമയം ഉന്നാവ് കേസ് അന്വേഷണ സംഘം സിബിഐ വിപുലീകരിച്ചു. സംഘത്തില്‍ 20 അംഗങ്ങളെയാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപകടം നടന്ന സ്ഥലം അടക്കം പരിശോധിക്കുന്നതിനായി ആറംഗ സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടറി സംഘം ലക്‍നൗവിലേക്ക് തിരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments