മല്‍സ്യത്തൊഴിലാളി കുടുംബ വിവര രജിസ്റ്ററിന് രൂപം കൊടുത്ത് ഫിഷറീസ് ഡിപാര്‍ട്‌മെന്റ്.തീരുമാനം ഓഖി ദുരന്ത സമയത്ത് കടലില്‍ പോയ തൊഴിലാളികളുടെ എണ്ണം കൃത്യമായി അറിയാത്ത അവസ്ഥയുണ്ടായതി്‌ന്റെ അടിസ്ഥാനത്തിലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ജനങ്ങളുടെ ആശങ്ക അകറ്റാന്‍ അന്ന് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മല്‍സ്യത്തൊഴിലാളി കുടുംബങ്ങളുടെ വിവരശേഖരണം നടത്തിയത്. സംസ്ഥാനത്തെ
മല്‍സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിശദ വിവരം ശേഖരിച്ച് വിവര സഞ്ചയം സൃഷ്ടിക്കുകയും അവ മേഖലയുടെ വികസനത്തിന് പ്രയോജനപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് മല്‍സ്യത്തൊഴിലാളി കുടുംബ വിവര രജിസ്റ്ററിന്റെ പ്രകാശനവും ഫിഷറീസ് ഇന്‍ഫൊര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചുകൊണ്ട് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
മല്‍സ്യത്തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായും സുതാര്യമായും നടപ്പാക്കാനും മത്സ്യ ബന്ധന മേഖലയിലെ എല്ലാ പദ്ധതികള്‍ക്കും ഉപയോഗിക്കാനും വിവര ശേഖരണം സഹായകമാകും. ഇത്തരത്തില്‍ ശേഖരിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് ഫിഷറീസ് ഇന്‍ഫൊര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം (FIMS) എന്ന ഓണ്‍ലൈന്‍ വെബ് സൈറ്റ് സജ്ജമാക്കിയത്.മല്‍സ്യ ബന്ധന മേഖലയിലെ തൊഴിലുകളും തൊഴിലവസരങ്ങളും സര്‍ക്കാര്‍ സംരക്ഷിക്കും. പരമ്ബരാഗത മല്‍സ്യത്തൊഴിലിന് സര്‍ക്കാര്‍ എതിരല്ല. തൊഴിലാളികളും സര്‍ക്കാരും ഒരുമിച്ചു നിന്നാലേ മല്‍സ്യസമ്ബത്തിന്റെ സംരക്ഷണം സാധ്യമാകൂ.യാനങ്ങളും ബോട്ട് യാഡുകളും രജിസ്റ്റര്‍ യ്യണം. ഈ മേഖലയിലെ ചൂഷണം ഒഴിവാക്കാനാണിത്. മല്‍സ്യത്തൊഴിലാളികളുടെ ശരാശരി പ്രതിശീര്‍ഷ വരുമാനം ക്രമേണ ഉയര്‍ത്തിക്കൊണ്ടുവരും. ക്ഷേമനിധിയിലും മറ്റും കടന്നു കൂടിയിട്ടുള്ള അനര്‍ഹരെ ഒഴിവാക്കാന്‍ വിവരശേഖരണം വഴിത്തിരിവാകുമെന്നും മന്ത്രി പറഞ്ഞു. നാവിക് ഉപകരണങ്ങളില്‍ കരയില്‍ നിന്നുള്ള സന്ദേശം സ്വീകരിക്കാന്‍ മാത്രം സാധിക്കുന്ന രീതിക്കു പകരം സന്ദേശം അയക്കാനും കൂടിയുള്ള സംവിധാനമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. ഇതിന് കെല്‍ട്രോണിനെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
മല്‍സ്യത്തൊഴിലാളി കുടുംബ വിവര രജിസ്റ്ററിന് രൂപം കൊടുത്ത് ഫിഷറീസ് ഡിപാര്‍ട്‌മെന്റ്
RELATED ARTICLES