ഭർതൃസഹോദരനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ വിസ്സമ്മതിച്ചതിനേ തുടര്‍ന്ന് ഭാര്യക്ക് ഭര്‍ത്താവിന്റെ വക ക്രൂര മര്‍ദനം. ഭര്‍ത്താവിന്റെ സഹോദരനും യുവതിയേ മര്‍ദ്ദിച്ചു. ഗൂജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. രാജ്‌കോട്ടില്‍ നിന്നും 150 കിമി ഉള്ളിലായുള്ള ഗ്രാമത്തില്‍ താമസിക്കുന്ന ബ്രിജേഷും സഹോദരനും ചേര്‍ന്നാണ് ഭാര്യയെ അസന്മാര്‍ഗിക ബന്ധത്തിന് പ്രേരിപ്പിച്ചത്. യുവതി ഇത് അനുസരിക്കാത്തതിനെ തുടര്‍ന്നായിരുന്നു മര്‍ദനം. 9 മാസം മുന്‍പാണ് ബ്രിജേഷ് യുവതിയെ വിവാഹം കഴിച്ചത്. യുവതിയുടെ രണ്ടാം കല്യാണമാണിത്.
കല്യാണത്തിന് ശേഷമാണ് ബ്രിജേഷിന് ഉദ്ധാരണ ശേഷിയില്ലെന്ന സത്യം യുവതി മനസ്സിലാക്കുന്നത്. ഇതിന് ശേഷമാണ് തന്റെ സഹോദരനുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചത്. യുവതി ഇത് അനുസരിക്കാതെ വന്നതോടെ ഭര്‍ത്താവും സഹോദരനും കൂടി ക്രൂരമായ മര്‍ദനം തുടങ്ങി. ഇതിനിടയില്‍ ഭര്‍ത്താവിന്റെ സഹോദരി വന്നാണ് യുവതിയേ രക്ഷിച്ചത്. തുടര്‍ന്ന് അവിടെ നിന്നും രക്ഷപ്പെട്ട് ഓടിയ യുവതി അമ്മാവന്റെ സഹായത്തോടെ പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി. സംഭവത്തിന് ശേഷം ഭര്‍ത്താവ് ഒളിവിലാണ്. സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. അതേ സമയം മര്‍ദ്ദനത്തേ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട യുവതിയുടെ ഇടത് കൈക്കും കാലിനും സാരമായി പരിക്ക് പറ്റിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഭർതൃസഹോദരനുമായി ശാരീരിക ബന്ധത്തിന് വിസ്സമ്മതിച്ച യുവതിയെ ഉപദ്രവിച്ചു
RELATED ARTICLES