നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി കീഴടങ്ങുന്നതിന് മുന്പ് കാവ്യാ മാധവന്‍റെ സ്ഥാപനമായ ലക്ഷ്യയിൽ എത്തിയിരുന്നതായി സ്ഥീരീകരിച്ചു. സുനിൽകുമാറിൽ നിന്ന് കിട്ടിയ വിസിറ്റിങ് കാർഡ് ലക്ഷ്യയിലേതുതന്നെയെന്ന് അവിടുത്തെ ജീവനക്കാരും അന്വേഷണഉദ്യോഗസ്ഥരോട് സമ്മതിച്ചു. ഇതിനിടെ ദിലീപിന്‍റെ റിമാൻഡ് കാലാവധി കോടതി വീണ്ടും നീട്ടി.
കീഴടങ്ങുന്നതിന്‍റെ തലേ ദിവസം സഹായം തേടി കാവ്യാ മാധവന്‍റെ കൊച്ചി കാക്കനാട്ടെ ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ പോയിരുന്നതായി സുനിൽകുമാർ മൊഴി നൽകിയിരുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർ അന്വേഷണത്തിലാണ് ലക്ഷ്യയുടെ വിസിറ്റിങ് കാർഡ് സുനിൽകുമാറിൽ നിന്ന് കിട്ടിയത്. ഇത് സ്ഥാപനത്തിലേതുതന്നയാണെന്നും സുനിൽകുമാർ ഇവിടെയെത്തയിരുന്നെന്നും ജീവനക്കാർ തന്നെ പൊലീസിനോട് സ്ഥീരികരിച്ചു.
കാവ്യാ മാധവനെ അന്വേഷിച്ചാണ് സുനിൽകുമാർ എത്തിയത്. ആലുവയിലെന്ന് അറിയിച്ചപ്പോൾ മടങ്ങിപ്പോയി. സ്ഥാപനത്തിന്‍റെ വിസിറ്റിങ് കാർഡും വാങ്ങു. കീഴടങ്ങുന്നതിന് മുന്പ് താൻ ലക്ഷ്യയിൽ പോയിരുന്നെന്നും എല്ലാവരും ആലുവയിലാണെന്നറിഞ്ഞെന്നും സുനിൽകുമാർ ജയിലിൽ നിന്ന് ദിലീപിനയത്ത കത്തിൽ ഉണ്ടായിരുന്നു. കീഴടങ്ങുന്നതിന് മുന്‍പ് സുനിൽകുമാർ ലക്ഷ്യയിൽ പോയി എന്നതിനുളള തെളിവായി ഈ വിസിറ്റിങ് കാർഡ് മാറും. ഇതിനിടെ ആലുവ സബ് ജയിലിൽ കഴിയുന്ന ദിലീപിന്‍റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്കുകൂടി നീട്ടി.
വീഡിയോ കോൺഫറൻസിങ് മുഖേനയാണ് നടപടികൾ പൂർത്തിയാക്കിയത് .ഇതിനിടെ പിതാവിന്‍റെ ശ്രാദ്ധ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ദിലീപ് കോടതിയുടെ അങ്കമാലി കോടതിയുടെ അനുമതി തേടിയത്. ഈ മാസം ആറിന് ജയിലിൽ പൊലീസ് അകന്പടിയോടെ പോയി ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങിവരാമെന്നാണ് അപേക്ഷയിൽ ഉളളത്.
കാവ്യയുടെ സ്ഥാപനത്തിന്‍റെ വിസിറ്റിങ് കാർഡ് പൾസർ സുനിയുടെ പക്കൽ !
RELATED ARTICLES