പതിനൊന്നുകാരന്‍റെ ജനനേന്ദ്രിയത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 26 കാന്തങ്ങള്‍. ചൈനയിലെ സെജിയാങ് പ്രവിശ്യയിലുള്ള 11കാരന്‍റെ ജനനേന്ദ്രിയത്തില്‍ നിന്ന് രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് കാന്തങ്ങള്‍ പുറത്തെടുത്തത്. കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ അസഹ്യമായ വേദനയും രക്തസ്രാവവും ഉണ്ടായതിനെ തുടര്‍ന്നാണ് കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ചത്.
മൂന്ന് മില്ലി മീറ്റര്‍ വരുന്ന 26 കാന്തബോളുകളാണ് പുറത്തെടുത്തത്. ഇത് പുറത്തെടുക്കുന്നത് വളരെ ശ്രമകരമായിരുന്നുവെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ഒരു സമയം ഒരെണ്ണം മാത്രമായിരുന്നു പുറത്തെടുക്കാന്‍ സാധിച്ചിരുന്നത്.
അതേസമയം ഇത്തരം വസ്തുക്കള്‍ കൊണ്ട് കുട്ടികള്‍ കളിക്കുന്നത് മാതാപിതാക്കാള്‍ ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടി ഇത് വിഴുങ്ങിയതോ സ്വയം ശരീരത്തില്‍ കയറ്റിയതോ ആകാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. മുന്‍പ് ഇത്തരത്തിലുള്ള രണ്ട് കേസുകള്‍ താന്‍ അറ്റന്‍ഡ് ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കി.
26 കാന്തങ്ങള്‍ 11കാരന്‍റെ ജനനേന്ദ്രിയത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തു
RELATED ARTICLES