അമ്മ നവജാതശിശുവിനെ കഴുത്തറത്ത് കൊലപ്പെടുത്തി

blood (1)

ബാലുശേരിയില്‍ അമ്മ നവജാതശിശുവിനെ കഴുത്തറത്ത് കൊലപ്പെടുത്തി. പാറമുക്കില്‍ പ്രസവിച്ച ഉടന്‍ അമ്മ കുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തി. പെണ്‍കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. കുഞ്ഞിന്റെ അമ്മ റിന്‍ഷ തന്നെയാണ് കൊലപാതക വിവരം പുറത്ത് പറഞ്ഞത്.കഴിഞ്ഞ നാല് വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു റിന്‍ഷ. അപമാനം ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. വീട്ടില്‍ തന്നെയാണ് റിന്‍ഷ പ്രസവിച്ചതെന്നും ഉടന്‍ തന്നെ ബ്ലേഡ് ഉപയോഗിച്ച്‌ കുഞ്ഞിന്റെ കഴുത്തു മുറിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.