14 നവജാത ശിശുക്കളുടെ മൃതദേഹം ഒഴിഞ്ഞ സ്ഥലത്ത്

child blurred dead

14 നവജാത ശിശുക്കളുടെ മൃതദേഹം ഒഴിഞ്ഞ സ്ഥലത്ത് കണ്ടെത്തി. തെക്കന്‍ കൊല്‍ക്കത്തയിലെ ഒരു ഒഴിഞ്ഞ സ്ഥലത്തു നിന്നുമാണ് 14 നവജാത ശിശുക്കളുടെ മൃതദേഹം കണ്ടെത്തിയത്.ഹരിദേബ്പുരിലെ രാജാ റാം മോഹന്‍ സരണിക്കടുത്ത് കാടുപിടിച്ച്‌ കിടക്കുന്ന പ്രദേശത്ത് നിന്നാണ് മൃതശരീരങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച നടന്ന ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ സ്ഥലം വൃത്തിയാക്കുമ്ബോഴാണ് മൃതശരീരങ്ങള്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് ബാഗില്‍ പൊതിഞ്ഞ രീതിയിലായിരുന്നു മൃതദേഹങ്ങള്‍. പ്രദേശത്തുള്ള ഏതെങ്കിലും അബോര്‍ഷന്‍ മാഫിയയായിരിക്കും ഇതിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ചില ശരീരങ്ങള്‍ പാതി ജീര്‍ണിച്ച അവസ്ഥയിലും ചിലത് പൂര്‍ണമായും ജീര്‍ണിച്ച അവസ്ഥയിലുമാണ് കണ്ടെത്തിയത്. മൃതശരീരങ്ങള്‍ എവിടെ നിന്ന വന്നുവന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഒറ്റപ്പെട്ട് കിടക്കുന്ന ഒഴിഞ്ഞ പറമ്ബായതിനാലാവാം ഇത്തരത്തില്‍ മൃതശരീരങ്ങള്‍ ഇവിടെ ഉപേക്ഷിച്ചത് പൊലീസ് പറയുന്നു. മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സിറ്റി മേയര്‍ സോവന്‍ ചാറ്റര്‍ജി, പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണ്.