ലിഫ്റ്റില്‍ കുടുങ്ങിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വൈകിയതിന് മാപ്പ് പറഞ്ഞു . ആദ്യമായിട്ടാണ് ഒരു പോപ്പ് ലിഫ്റ്റില്‍ കുടുങ്ങിയത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ആരാധനയ്ക്കായി എത്തിയതാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. എന്നാല്‍ തന്നെ കാത്ത് നിന്ന വിശ്വാസികളുടെ അടുത്തേക്ക് പോകാനായി ലിഫ്റ്റില്‍ കയറിയ പോപ്പ് 25 മിനിറ്റ് നേരം അതില്‍ കുടുങ്ങി. തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി തകരാറ് പരിഹരിച്ചതോടെയാണ് അദ്ദേഹത്തിന് സുരക്ഷിതനായി പുറത്തിറങ്ങാന്‍ കഴിഞ്ഞത്.
എന്നാല്‍ ഏകദേശം അര മണിക്കൂറോളം ലിഫ്റ്റില്‍ കുടുങ്ങിയിട്ടും അക്ഷോഭ്യനായും ശാന്തനായുമാണ് പോപ്പിനെ കാണാന്‍ സാധിച്ചത്. തന്റെ വിശ്വാസികളെ കാണാന്‍ 7 മിനിറ്റ് താമസിച്ചതിനെ തുടര്‍ന്ന് ജനലരികിലെത്തിയ പോപ്പ് ലിഫ്റ്റ് പണിമുടക്കിയതുകൊണ്ടാണ് എത്താന്‍ വൈകിയതെന്നും ദിവ്യബലിക്ക് വൈകിയത് അതുകൊണ്ടാണെന്നും പറഞ്ഞ് മാപ്പ് ചോദിക്കുകയും ചെയ്തു. കൂടാതെ തന്നെ ലിഫ്റ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ അഗ്‌നിശമന സേനാംഗങ്ങളെ മാര്‍പാപ്പ അഭിനന്ദിക്കുകയും കൂടി നിന്ന വിശ്വാസികളോട് അവര്‍ക്ക് വേണ്ടി കൈയടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നതിനിടയില്‍ വൈദ്യുതി ബന്ധത്തിലുണ്ടായ തകരാറാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് അദ്ദേഹം വിശ്വാസികളോട് പറഞ്ഞു.
ആരാധനയ്ക്ക് എത്താന്‍ പോപ്പ് താമസിച്ചത് ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാകാം എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ നിറഞ്ഞ ഊര്‍ജത്തോടെയും സന്തോഷത്തോടെയും ആണ് അദ്ദേഹം എത്തിയത്. കൂടാതെ തനിക്ക് ഉണ്ടായ ബുദ്ധിമുട്ടിനെ ആരെയും പഴിക്കാതെ സമാധാനപരമായി നേരിടുകയും ചെയ്തു. 82 വയസായെങ്കിലും അദ്ദേഹത്തിന്റെ ഊര്‍ജത്തെ എല്ലാവരും എപ്പോഴും പ്രശംസിക്കാറുണ്ട്. ഇതാദ്യമായിട്ടാണ് ഒരു പോപ്പ് ലിഫ്റ്റില്‍ കുടുങ്ങിയിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.