Saturday, April 20, 2024
HomeKeralaശ്രീറാം വെങ്കട്ടരാമന്റെ കാറിടിച്ച്‌ മാധ്യമപ്രവര്‍ത്തകൻ കൊല്ലപ്പെട്ട കേസിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

ശ്രീറാം വെങ്കട്ടരാമന്റെ കാറിടിച്ച്‌ മാധ്യമപ്രവര്‍ത്തകൻ കൊല്ലപ്പെട്ട കേസിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കട്ടരാമന്റെ കാറിടിച്ച്‌ മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. എസ്.പി ഷാനവാസിനാണ് ഇനി മുതല്‍ അന്വേഷണത്തിന്റെ ചുമതല. അസിസ്റ്റന്റ് കമ്മീഷണര്‍ ഷിന്‍ തറയിലിനെയാണ് മാറ്റിയത്.

കേസിലെ ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ച്ച വരുത്തി സസ്‌പെന്‍ഷനിലായ മ്യൂസിയം എസ്.ഐ ജയപ്രകാശ് കേസില്‍ സാക്ഷിയാണ്. അപകടത്തിനു പിന്നാലെ ആദ്യം സ്ഥലത്തെത്തിയവരെന്ന നിലയില്‍ എസ്.ഐയെയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരെയും സാക്ഷിയാക്കാന്‍ ഡി.വൈ.എസ്.പി ഷീന്‍ തറയിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.

ലഭിച്ച സാക്ഷിമൊഴികളും തെളിവുകളും വിലയിരുത്തി രണ്ടാഴ്ച്ചക്കകം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസിന്റെ നീക്കം. മദ്യപിച്ച്‌ വാഹനമോടിച്ച്‌ മനഃപൂര്‍വം അപകടം സൃഷ്ടിച്ചെന്ന കുറ്റമാകും ശ്രീറാമിനെതിരെ ചുമത്തുക. ശ്രീറാം മദ്യപിച്ച്‌ ലക്കുകെട്ട നിലയിലായിരുന്നുവെന്ന സാക്ഷിമൊഴികളും മദ്യത്തിന്റെ മണമുണ്ടായിരുന്നെന്ന ഡോക്ടറുടെ മൊഴിയുമാണ് മദ്യപിച്ചു വാഹനമോടിച്ചതിനു തെളിവായി കോടതിയില്‍ സമര്‍പ്പിക്കുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments