Thursday, April 25, 2024
HomeInternationalച​ന്ദ്ര​യാ​ന്‍- 2 ;മൂന്നേ മുക്കാല്‍ ലക്ഷം കിലോമീറ്ററിലേറെ നീണ്ട യാത്ര പൂര്‍ണ്ണ വിജയം

ച​ന്ദ്ര​യാ​ന്‍- 2 ;മൂന്നേ മുക്കാല്‍ ലക്ഷം കിലോമീറ്ററിലേറെ നീണ്ട യാത്ര പൂര്‍ണ്ണ വിജയം

ച​ന്ദ്ര​യാ​ന്‍- 2 അ​ഞ്ചാ​മ​ത്തെ ചാ​ന്ദ്ര ഭ്ര​മ​ണ​പ​ഥ​വും വി​ജ​യ​ക​ര​മാ​യി താ​ഴ്ത്തി​യ​താ​യി ഐ​എ​സ്‌ആ​ര്‍​ഒ അ​റി​യി​ച്ചു. ഭ്ര​മ​ണ​പ​ഥം ച​ന്ദ്ര​നോ​ട് അ​ടു​പ്പി​ക്കു​ന്ന അ​വ​സാ​ന ഘ​ട്ട​വും ഇ​തോ​ടെ വി​ജ​യ​ത്തി​ലെ​ത്തി. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യോ​ടെ പേ​ട​കം ച​ന്ദ്ര​നെ ചു​റ്റു​ന്ന ഓ​ര്‍​ബി​റ്റ​റും ച​ന്ദ്ര​നി​ല്‍ ഇ​റ​ങ്ങു​ന്ന ലാ​ന്‍​ഡ​റും എ​ന്ന രീ​തി​യി​ല്‍ വേ​ര്‍​പെ​ടും.

സെ​പ്റ്റം​ബ​ര്‍ 7ന് ​പേ​ട​കം ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ലി​റ​ങ്ങും. സോ​ഫ്റ്റ് ലാ​ന്‍​ഡിം​ഗ് സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലെ​ത്തു​ന്ന ലാ​ന്‍​ഡ​റി​ല്‍ നി​ന്നും റോ​വ​ര്‍ പു​റ​ത്തി​റ​ങ്ങി ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ലി​റ​ങ്ങി ഗ​വേ​ഷ​ണം ന​ട​ത്തും. ജൂ​ലൈ 22നാ​ണ് ച​ന്ദ്ര​യാ​ന്‍ 2 കു​തി​ച്ചു​യ​ര്‍​ന്ന​ത്.

മൂന്നേ മുക്കാല്‍ ലക്ഷം കിലോമീറ്ററിലേറെ നീണ്ട യാത്ര പൂര്‍ണ്ണ വിജയം. ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍-2 പേടകം വിജയകരമായി അന്തിമ ഭ്രമണപഥത്തിലെത്തി. ഇന്ത്യന്‍ സമയം വൈകുന്നേരം 6. 21നാണ് ചന്ദ്രയാന്‍-2 പേടകം ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിയത്. ചന്ദ്രയാനില്‍ ഇനി രണ്ട് നിര്‍ണായക ഘട്ടങ്ങളാണ് ബാക്കിയുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments