സംസ്ഥാനത്തെ മിക്ക സ്വകാര്യ ആശുപത്രികളും രോഗികളില്‍ നിന്നും കൊള്ളലാഭം ഉണ്ടാക്കുന്ന വാര്‍ത്ത മുന്‍പും വന്നിട്ടുണ്ട്. ഇപ്പോഴിതാ നഴ്‌സറിയിലെ പടിയില്‍ തട്ടിവീണ കുട്ടിയില്‍ നിന്നും ആശുപത്രി അധികൃതര്‍ ഈടാക്കിയത് ഭീമന്‍ തുക. നിസാര പരിക്കുമായാണ് കുട്ടിയെ തലസ്ഥാനത്തെ എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയുടെ തലയില്‍ സ്റ്റിച്ചിട്ടതിന് 21,950 രൂപയാണ് അധികൃതര്‍ ഈടാക്കിയത്. അനസ് മുഹമ്മദ് എന്ന അഞ്ച് വയസുകാരനെ, നഴ്‌സറിയുടെ പടിക്കല്‍ തട്ടി വീണതിനെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഓപ്പറേഷന്‍ വേണമെന്ന് ഡോക്ടര്‍ പറഞ്ഞു. ഓപ്പറേഷന് വേണ്ടി രേഖപ്പെടുത്തിയിരുന്നത് 13,750 രൂപയാണ്. കൂടാതെ, ഓപ്പറേഷന് ആവശ്യമായ സാധനങ്ങള്‍ക്ക് 2300 രൂപയും ഈടാക്കിയിരിക്കുന്നു. എന്നാല്‍ മൊത്തം ബില്ലു വന്നപ്പോള്‍ 21950 രൂപയായി. കുട്ടിയുടെ കണ്ണിന് മുകളിലായി പറ്റിയിരിക്കുന്ന മുറിവിന് സ്റ്റിച്ചിടാനാണ് ഇത്രയും തുക മേടിച്ചതെന്നാണ് ആക്ഷേപം ഉയരുന്നത്.
ചെറിയ മുറിവിന് സ്റ്റിച്ചിടാൻ 21950 രൂപ;സ്വകാര്യ ആശുപത്രികൾ തട്ടിപ്പു കേന്ദ്രങ്ങളോ?
RELATED ARTICLES