പ്രമുഖ മലയാളി സംവിധായകനും തിരക്കഥാകൃത്തുമായ തമ്പി കണ്ണന്താനം അന്തരിച്ചു.

thampi kannanthanam

വയലിനിസ്റ്റ് ബാല ഭാസ്‌ക്കറിന്റെ വിയോഗത്തിന്റെ വേദനയില്‍ നില്‍ക്കുന്ന മലയാളക്കരയ്ക്ക് മറ്റൊരു നഷ്ടം കൂടി. പ്രമുഖ മലയാളി സംവിധായകനും തിരക്കഥാകൃത്തുമായ തമ്ബി കണ്ണന്താനം അന്തരിച്ചു. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. സിനിമയുടെ വിവിധ മേഖലകളില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിയായരുന്നു അദ്ദേഹം.ലച്ചിത്ര സംവിധായകന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, നടന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് തമ്ബി കണ്ണന്താനം. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്തു കുടുംബത്തില്‍ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ പുത്രനായി 1953 ഡിസംബര്‍ 11ന് ജനനം. കോട്ടയം എം സി സെമിനാരി ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍, സെന്റ് ഡൊമിനിക് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. .സംവിധായകന്‍ ജോഷിയുടെ സഹായിയായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 1983ല്‍ ‘താവളം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. 19866ല്‍ പുറത്തിറങ്ങിയ ‘രാജാവിന്റെ മകന്‍’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തനാവുന്നത്. നടന്‍ മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഈ ചിത്രം. 1987ല്‍ ‘വഴിയോരക്കാഴ്ചകള്‍’, ‘ഭൂമിയിലെ രാജാക്കന്മാര്‍’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. തുടര്‍ന്ന് നിരവധി ഹിറ്റു ചിത്രങ്ങള്‍ സംവിധാനം ചെയ്തു. .ഏകദേശം 13ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ 5 ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും 3 ചിത്രങ്ങള്‍ക്ക് തിരക്കഥ നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്. ആ നേരം അല്‍പ നേരം, ജന്മാന്തരം, ഫ്രീഡം എന്നിവയാണ് തിരക്കഥ രചിച്ച ചിത്രങ്ങള്‍. 1981ല്‍ പ്രദര്‍ശനത്തിനെത്തിയ ‘അട്ടിമറി’ എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.2004ല്‍ പുറത്തിറങ്ങിയ ‘ഫ്രീഡം’ ആണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. .