Friday, March 29, 2024
HomeKeralaഫ്രാങ്കോ മുളയ്ക്കലിനെ തള്ളി പറഞ്ഞു കത്തോലിക്ക സഭയിലെ ഒരു ബിഷപ്പ്

ഫ്രാങ്കോ മുളയ്ക്കലിനെ തള്ളി പറഞ്ഞു കത്തോലിക്ക സഭയിലെ ഒരു ബിഷപ്പ്

പീഡന കേസില്‍ ജയിലിൽ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിനെ തള്ളി പറഞ്ഞു കത്തോലിക്ക സഭയിലെ ഒരു ബിഷപ്പ് രംഗത്ത്. ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയാണ് ഇതാദ്യാമായി ബിഷപ്പിനെ പുറം തള്ളിയും കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ചും പരസ്യമായി രംഗത്തെത്തുന്നത്. നീതി തേടി സഭ തെരുവില്‍ ഇറങ്ങുന്നത് ഇതാദ്യമായിട്ടല്ലെന്ന് അദ്ദേഹം പറഞ്ഞു. ഭൂമി വിവാദവും വൈദിക പീഡനങ്ങളും സഭയുടെ സത്‌പേരിന് കളങ്കം ചാര്‍ത്തി. ഇതു കാരണം വിശ്വാസികള്‍ വേദനിച്ചെങ്കില്‍ പരസ്യമായി മാപ്പു ചോദിക്കുന്നു. ഡല്‍ഹിയില്‍ സാന്തോം ബൈബിള്‍ കണ്‍വെന്‍ഷനിലാണ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ഇക്കാര്യം പറഞ്ഞത്. .അതേസമയം കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപതാ സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയൂസ് എന്നിവര്‍ കഴിഞ്ഞ ദിവസം ജയിലിലെത്തി ഫ്രാങ്കോ മുളയ്ക്കലിനെ സന്ദര്‍ശിച്ചിരുന്നു. ‘യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചത് തെറ്റ് ചെയ്തിട്ടാണോ’ എന്നാണ് ഫ്രാങ്കോ മുളയ്ക്കലിനെ കണ്ട ശേഷം കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കയ്ക്കല്‍ പ്രതികരിച്ചത്. പ്രാര്‍ത്ഥനാസഹായത്തിന് വന്നതാണെന്നും കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞിരുന്നു. അതേസമയം കുറുവിലങ്ങാട് ഇടവക വികാരി ഫാദര്‍ നിക്കോളാസ് മണിപ്പറമ്ബില്‍ കൊലക്കേസിലെ പ്രതിയുമായിട്ടാണ് ബിഷപ്പിനെ കാണാന്‍ ജയിലിലെത്തിയത്. ഇതും വന്‍ വിവാദമായിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments