Thursday, March 28, 2024
HomeKeralaഹൈദരാബാദില്‍ ചിത്രപ്രദര്‍ശനം നടത്തി ലഭിച്ച തുകയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്

ഹൈദരാബാദില്‍ ചിത്രപ്രദര്‍ശനം നടത്തി ലഭിച്ച തുകയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്

ഹൈദരാബാദില്‍ ചിത്രപ്രദര്‍ശനം നടത്തി ലഭിച്ച തുകയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന. ഹൈദരാബാദ് സൃഷ്ടി ആര്‍ട് ഗ്യാലറി ഒരു ദിവസത്തെ ചിത്രപ്രദര്‍ശനം നടത്തി ലഭിച്ച തുകയുടെ പകുതിയായ 10 ലക്ഷം രൂപയുടെ ചെക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.ഹൈദരാബാദിലെയും തെലുങ്കാനയിലെയും നാല്‍പതിലേറെ ചിത്രകാരന്‍മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുണ്ടായത്. സൃഷ്ടി ആര്‍ട് ഗ്യാലറി ഉടമ ലക്ഷ്മി നമ്ബ്യാരാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ലക്ഷ്മി നമ്ബ്യാരുടെ ഭര്‍തൃപിതാവും ദൂരദര്‍ശന്‍ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലുമായ കെ. കുഞ്ഞികൃഷ്ണന്‍ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments