Thursday, March 28, 2024
HomeKeralaഇടുക്കി ചെറുതോണി പാലത്തിനു സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കാന്‍ അനുവാദം: ജി സുധാകരന്‍

ഇടുക്കി ചെറുതോണി പാലത്തിനു സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കാന്‍ അനുവാദം: ജി സുധാകരന്‍

പ്രളയത്തില്‍ അപ്രോച്ച്‌ റോഡുകള്‍ തകര്‍ന്ന ഇടുക്കി ദേശീയപാതയിലെ ചെറുതോണി പാലത്തിനു സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കാന്‍ അനുവാദം നല്‍കുന്നതായി ഈ പ്രദേശം സന്ദര്‍ശിച്ച ഉപരിതല ഗതാഗത വകുപ്പിന്റെ ഉന്നതല സംഘം അറിയിച്ചതായി മന്ത്രി ജി സുധാകരന്‍ പറഞ്ഞു. നിലവിലുള്ള പാലത്തിന്റെ കേടുപാടുകള്‍ തീര്‍ത്ത് ഗതാഗതയോഗ്യമാക്കിയതായും അതില്‍ ഇനിയും ആവശ്യമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചിട്ടുള്ളതായും സമാന്തരപാലം ഉയരം കൂട്ടി നിര്‍മ്മിക്കുന്നതിനു ഏകദേശം 15 കോടി മതിപ്പു അടങ്കല്‍ തുക പ്രതീക്ഷിക്കുന്നതായും സംഘം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. .കേരളത്തില്‍ പ്രളയത്തിന്റെ ഭാഗമായി തകര്‍ന്ന ദേശീയ പാതകള്‍ പുനരുദ്ധരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും അടിയന്തിരമായി ഫï് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിക്കു കത്തു നല്‍കിയിരുന്നതായും ഇക്കാര്യങ്ങള്‍ സംസാരിക്കുന്നതിനായി പൊതുമരാമത്തു വകുപ്പ് സെക്രട്ടറി കമലാവര്‍ധന റാവുവിനേയും ദേശീയപാത ചീഫ് എഞ്ചിനീയറേയും ഡല്‍ഹിയിലേക്ക് അയച്ചിരുന്നതായും മന്ത്രി അറിയിച്ചു. .കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വൈ.ബാലകൃഷ്ണ, കേരളത്തിലെ റീജിയണല്‍ ഓഫീസര്‍ വി.വി.ശാസ്ത്രി, ദേശീയപാത ചീഫ് എഞ്ചിനീയര്‍ അശോകന്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെയുള്ള ഉന്നതതല സംഘമാണ് ദേശീയപാതയിലെ കേടുപാടുകള്‍ പരിശോധിക്കുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, ഇടുക്കി, എന്നീ ജില്ലകളില്‍ സന്ദര്‍ശിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു. മറ്റു ജില്ലകളില്‍ കൂടി സന്ദര്‍ശനം നടത്തുമെന്നാണ് സംഘം അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments