പരിസ്ഥിതിയുടെ ഭാവി? ആല്‍ഗ ബയോറിയാക്ടര്‍

earth day

കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയും പരിസ്ഥിതിനാശത്തെപ്പറ്റിയുമുള്ള ചര്‍ച്ചകള്‍ എന്നും അതീവ രൂക്ഷമായി നടക്കുകയാണ്.

ലോകത്തിന്റെയും ജീവജാലങ്ങളുടെയും നിലനില്‍പു തന്നെ പരിസ്ഥിതിയുടെ ഭാവിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു എന്ന തിരിച്ചറിവ് മനുഷ്യന്‍ എന്ന് ഉണ്ടാകും എന്ന കാര്യത്തില്‍ ഇന്നും ഉറപ്പ് ആയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പ്രായോഗികപരിഹാരത്തിനായി പല വഴികളും തേടാന്‍ വന്‍കിട കമ്ബനികളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ ഏറ്റവും പുതിയതാണു ഹൈപ്പര്‍ജയന്റ് ഇന്‍ഡസ്ട്രീസ് അവതരിപ്പിച്ച ആല്‍ഗ ബയോറിയാക്ടര്‍.

ഭൂമിയിലെ ആദ്യസസ്യവിഭാഗമായ ആല്‍ഗകള്‍ എന്നത് ഒരുതരം പായലാണ്. ശരീരത്തില്‍ ഹരിതകം അടങ്ങിയിരിക്കുന്നതിനാല്‍ സ്വതന്ത്രജീവിതം നയിക്കാന്‍ കഴിയുന്ന ആല്‍ഗകളെ ശാസ്ത്രം വിവിധ ആവശ്യങ്ങള്‍ക്കുപയോഗിചു വരുന്നതാണ്. ആല്‍ഗകളെ ഉപയോഗിച്ച്‌ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ് നീക്കം ചെയ്യുകയാണ് ഈ ബയോറിയാക്ടര്‍ ചെയ്യുന്നത്. പ്രകൃതിയിലെ ഏറ്റവും കരുത്താര്‍ന്ന യന്ത്രം എന്നാണ് ആല്‍ഗ എന്നാണ് ബയോറിയാക്ടര്‍ ഡവലപ്പര്‍മാര്‍ അവകാശപ്പെടുന്നത്.

ഏഴടി ഉയരവും മൂന്നടി വീതിയുമുള്ള ബയോറിയാക്ടറിന് ഏകദേശം 2 ടണ്‍ കാര്‍ബണ്‍ഡയോക്സൈഡ് നീക്കാന്‍ ഉള്ള ശേഷി ഉണ്ടത്രേ. അതായത് ഏകദേശം ഒരേക്കര്‍ സ്ഥലത്തു നില്‍ക്കുന്ന മരങ്ങള്‍ ഉപയോഗിക്കുന്നത്ര വരും. കാര്‍ബണ്‍ഡയോക്സൈഡ് ഉപയോഗിക്കുന്ന റിയാക്ടര്‍ പുറത്തേക്കു വിടുന്നത് ബയോമാസ് ആണ്. വ്യാവസായിക ഉപയോഗം സാധ്യമാകുന്ന ബയോമാസ് കോസ്മെറ്റിക്സ് നിര്‍മാണരംഗത്തു മുതല്‍ ഇന്ധനമായി വരെ ഉപയോഗിച്ചു വരുന്നുണ്ട്.

ഇപ്പോള്‍ വലിയ കെട്ടിടങ്ങള്‍ക്കുള്ളിലെ കാര്‍ബണ്‍ഡയോക്സൈഡ് നീക്കാന്‍ ആല്‍ഗ ബയോറിയാക്ടര്‍ പ്രോട്ടോടൈപ്പ് ഉപയോഗിച്ചു വരികയാണ്.