ഐ.എസ്.എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിന്റെ വേദി മാറ്റി

kochi fifa under 17

ഐ.എസ്.എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിന്റെ വേദി മാറ്റി. കോല്‍ക്കത്തയില്‍ നിശ്ചയിച്ചിരുന്ന ഉദ്ഘാടന മത്സരം കൊച്ചിയിലേക്കാണ് മാറ്റിയത്. കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. നവംബര്‍ 17നാണ് ഐഎസ്എല്‍ നാലാം സീസണ്‍ തുടങ്ങുന്നത്. ഇക്കാര്യം ഐഎസ്എൽ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഐഎസ്എൽ സെമിഫൈനൽ, ഫൈനൽ വേദികള്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് പുതിയ മാറ്റം. ഇത്തവണ ഐഎസ്എൽ ഫൈനൽ കൊൽക്കത്തയിൽ നടത്താൻ നിശ്ചയിച്ചതോടെയാണ് ഉദ്ഘാടന മൽസരം കൊച്ചിയിലേക്ക് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഫിഫ അണ്ടർ 17 ലോകകപ്പ് ഫൈനൽ വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെയാണ് ഐഎസ്എൽ മാമാങ്കത്തിന്റേയും കലാശപ്പോര് കൊൽക്കത്തയ്ക്കു ലഭിക്കുന്നത്. ഇതാദ്യമായാണ് കൊൽക്കത്ത ഐഎസ്എൽ ഫൈനലിന് വേദിയാകുന്നത്.

ഇതോടെ, 2018 ഫെബ്രുവരി ഒൻപതിനു കൊച്ചിയിൽ നടക്കേണ്ട മൽസരത്തിന്റെ വേദി കൊൽക്കത്തയിലേക്കും മാറും. ഉദ്ഘാടന മൽസരം കൊച്ചിയിൽ നടക്കുന്നതിനാൽ കൊൽക്കത്തയുമായുള്ള രണ്ടാം പോരാട്ടം എവേ മൈതാനത്താണ് നടക്കേണ്ടത്. അതിനാലാണ് ഈ മാറ്റം. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഐ.എസ്.എല്ലിലെ കലാശപ്പോര് കൊല്‍ക്കത്തയ്ക്കു ലഭിക്കുന്നത്.