Friday, October 11, 2024
HomeNationalജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റം;ഒരാൾ പോലീസ് പിടിയിൽ

ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റം;ഒരാൾ പോലീസ് പിടിയിൽ

ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റം തുടരുമ്ബോള്‍ ഒരു ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനെ പൊലീസ് പിടി കൂടി. ധാനിഷ് ചന്ദ്ര എന്ന് പേരുള്ള ഭീകരനെയാണ് സുരക്ഷാ സേന പിടികൂടിയത്. ബാരമുള്ള ജില്ലയിലെ സോപോറില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ ബാരമുള്ള സ്വദേശിയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സോപോറില്‍ കശ്മീര്‍ പോലീസും രാഷ്ട്രീയ 22 റൈഫിള്‍സിലെ സൈനികരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് ധാനിഷിനെ പിടികൂടിയത്.

അതേസമയം ജമ്മു കശ്മീരില്‍ പാകിസ്ഥാന്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ ആക്രമണം നടത്തിയത്.
യാതൊരു പ്രകോപനവും കൂടാതെ പാകിസ്ഥാന്‍ ചെറിയ തോക്കുകളും മോര്‍ട്ടാറുകളും ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments