പാചകവാതകവില കുത്തനെ ഉയര്‍ന്നു. സിലിണ്ടറിന് 76 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഒക്ടോബറില്‍ എല്‍പിജി വില 15 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. സെപ്തംബറിലും സമാനമായ രീതിയില്‍ 15.50 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും വില കുത്തനെ ഉയര്‍ത്തുകയായിരുന്നു. എല്ലാ മാസവും ആദ്യ ദിവസം എല്‍പിജി വില പരിഷ്‌കരിക്കുന്നതിനാല്‍ നവംബര്‍ ഒന്നുമുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും.
പുതുക്കിയ നിരക്ക് പ്രകാരം സബ്‌സിഡി ഇല്ലാത്ത 14.2 കിലോഗ്രാം ഭാരമുള്ള സിലിണ്ടറുകള്‍ക്ക് ഡല്‍ഹിയില്‍ 681 രൂപയാണ്. കൊല്‍ക്കത്തിയില്‍ 706 രൂപയും മുംബൈയില്‍ 651 രൂപയും ചെന്നൈയില്‍ 696 രൂപയുമായിരിക്കും വില. കഴിഞ്ഞ നവംബറില്‍ ഡല്‍ഹിയിലെ സിലിണ്ടറിന്റെ റീട്ടെയില്‍ വിലയായ 939 രൂപയുമായി താരതമ്യം ചെയ്യുമ്ബോള്‍ ഒരു സിലിണ്ടറിന് ഇപ്പോള്‍ വില 250 രൂപയില്‍ താഴെയാണ്. സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറുകള്‍ക്ക് വില വര്‍ദ്ധിപ്പിച്ചിട്ടില്ല. വര്‍ദ്ധിപ്പിച്ച വില നല്‍കേണ്ടി വരുമെങ്കിലും സബ്‌സിഡി തുക ബാങ്ക് അക്കൗണ്ടിലേക്കെത്തും.