Friday, March 29, 2024
HomeNationalപത്ത് ദിവസത്തിനുള്ളില്‍ രാജ്യത്ത് പ്രധാനപ്പെട്ട നാലു കേസുകളുടെ വിധികൾ

പത്ത് ദിവസത്തിനുള്ളില്‍ രാജ്യത്ത് പ്രധാനപ്പെട്ട നാലു കേസുകളുടെ വിധികൾ

അടുത്ത പത്ത് ദിവസത്തിനുള്ളില്‍ രാജ്യത്ത് വരാനുള്ളത് പ്രധാനപ്പെട്ട നാലു വിധികളാണ്. ഒന്നാമത്തേത് ലോകം തന്നെ ഉറ്റുനോക്കുന്ന അയോദ്ധ്യ കേസ്. അടുത്തത് ശബരിമല യുവതി പ്രവേശനത്തിന്റെ പുനഃപരിശോധനാ ഹര്‍ജികളും റിട്ടും ഉള്‍പ്പെടെ 65 പരാതികളിലാണ് വിധി വരാനുള്ളത്.

പുനഃപരിശോധനാ ഹര്‍ജികള്‍ ഫെബ്രുവരിയില്‍ പരിഗണിച്ചെങ്കിലും വിധി പറയാനായി മാറ്റിവച്ചു. ചീഫ് ജസ്റ്റിസ് വിരമിക്കുന്ന നവംബര്‍ 17ന് മുന്‍പ് വിധി ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ യുവതീപ്രവശം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ സുപ്രധാന വിധി. വിധിക്കു പിന്നാലെ വന്‍ പ്രതിഷേധങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.

ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ പൊലീസ് എടുത്ത 9000 ക്രിമിനല്‍ കേസുകളില്‍ പ്രതികളായത് 27,000 പേരാണ്. റഫേല്‍ ഇടപാടിനെതിരെ നല്‍കിയ പുനപരിശോധന ഹര്‍ജിയും ഈ മാസം കോടതി പരിഗണിക്കും

റഫേല്‍ വിമാന ഇടപാടില്‍ പൂര്‍ണ്ണ തൃപ്തിയെന്നും , സര്‍ക്കാര്‍ നടപടികള്‍ സുതാര്യതയുള്ളതാണെന്നും കോടതി വീക്ഷിച്ചു. കൊണ്ടുവരണമെന്ന ആവശ്യവുമായി വിവരവകാശ പ്രവര്‍ത്തകന്‍ സുഭാഷ് ചന്ദ്ര അഗര്‍വാള്‍ നല്‍കിയ ഹര്‍ജിയാണ് അടുത്തത്. ഈ ആവശ്യം ആദ്യം ദല്‍ഹി ഹൈക്കോടതി തള്ളിയെങ്കിലും ഇതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഇതില്‍ വാദവും പൂര്‍ത്തിയാക്കിയിട്ടുണ്ട്

RELATED ARTICLES
- Advertisment -

Most Popular

Recent Comments