Sunday, October 13, 2024
HomeNationalജമ്മു കശ്മീരിനെയും ലഡാക്കിനെയും വിഭജിച്ചതിന് ശേഷമുളള രാഷ്ട്രീയ ഭൂപടം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി

ജമ്മു കശ്മീരിനെയും ലഡാക്കിനെയും വിഭജിച്ചതിന് ശേഷമുളള രാഷ്ട്രീയ ഭൂപടം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി

ജമ്മു കശ്മീരിനെയും ലഡാക്കിനെയും വിഭജിച്ചതിന് ശേഷമുളള പുതിയ രാഷ്ട്രീയ ഭൂപടം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.

ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ രൂപ രേഖ അടയാളപ്പെടുത്തിയാണ് ഇന്ത്യയുടെ പുതിയ രാഷ്ട്രീയ ഭൂപടം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്.

ഒക്ടോബര്‍ 31 അര്‍ധരാത്രി മുതലാണ് ജമ്മു കശ്മീര്‍ സംസ്ഥാനം രണ്ട് കേന്ദ്രഭരണ പ്രദേശളായി നിലവില്‍ വന്നത്.

ഗിരീഷ് ചന്ദ്ര മുര്‍മുവിനെ ജമ്മു കശ്മീര്‍ ലെഫ്. ഗവര്‍ണറാക്കിയും രാധാകൃഷ്ണ മാഥൂരിനെ ലഡാക് ലെഫ്. ഗവര്‍ണറാക്കിയും നിയമിച്ചതിന് ശേഷമാണ് പുതിയ ഭൂപടം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്.
സര്‍ദാര്‍ വല്ലഭായ്‌ പട്ടേലിന്റെ ജന്മദിനമായ ഒക്ടോബര്‍ 31 മുതല്‍ വിഭജനം പ്രാബല്യത്തിലാകുമെന്നും പ്രഖ്യാപിച്ചിരുന്നു.

ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി 90 ദിവസങ്ങള്‍ക്കുള്ളിലാണ് വാഗ്ദാനം നിറവേറ്റിയത്.

പുതിയ ഭൂപടം പുറത്തുവിട്ടതോടെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം 29ല്‍ 28 ആയി കുറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം ഒന്‍പതായി വര്‍ധിക്കുകയും ചെയ്തു.

ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി, സംസ്ഥാനത്തെ വിഭജിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370, 35എ വകുപ്പുകള്‍ റദ്ദാക്കിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments