അമ്മയ്ക്ക് വരനെ അന്വേഷിച്ചുള്ള മകളുടെ ട്വീറ്റ് ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങള്‍. ആസ്താ വര്‍മ്മ എന്ന നിയമ വിദ്യാര്‍ഥിനിയാണ് അമ്മയ്ക്കു വേണ്ടി വരനെ തേടിയിറങ്ങിയത്. അന്‍പത് വയസുള്ള സുന്ദരന്മാരെ ആവശ്യമുണ്ടെന്നു കാട്ടിയുള്ള ട്വീറ്റില്‍ അമ്മയ്‌ക്കൊപ്പമുള്ള തന്റെ ചിത്രവും ആസ്ത ചേര്‍ത്തിട്ടുണ്ട്. വരന്‍ മദ്യപിക്കാത്ത ആളും വെജിറ്റേറിയനുമായിരിക്കണമെന്ന നിബന്ധനയും ആസ്ത മുന്നോട്ടു വയ്ക്കുന്നുണ്ട്.
മക്കള്‍ക്കു വേണ്ടി മാതാപിതാക്കള്‍ വധുവിനെയും വരനെയും തേടുന്നതും മാട്രിമോണിയല്‍ സൈറ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സ്വന്തമായി ജീവിതപങ്കാളികളെ കണ്ടെത്തിയവരും നിരവധിയാണ്. എന്നാല്‍ സ്വന്തം അമ്മയുടെ പുനര്‍വിവാഹത്തിന് വേണ്ടി മകള്‍ മുന്നിട്ടിറങ്ങുന്നത് അപൂര്‍വ സംഭവമാണ്. അതുകൊണ്ടു തന്നെ ആസ്തയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ട്വീറ്റിനു പിന്നാലെ നിരവധി പേരാണ് ആസ്തയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.