Monday, October 14, 2024
HomeInternationalചൈനയില്‍ 5ജി സേവനം ആരംഭിച്ചു

ചൈനയില്‍ 5ജി സേവനം ആരംഭിച്ചു

ചൈനയില്‍ സര്‍ക്കാര്‍ ഉടമസ്​ഥതയിലുള്ള മൂന്ന്​ വയര്‍ലസ്​ കമ്ബനികള്‍ 5ജി സേവനം ആരംഭിച്ചു.ചൈന മൊബീല്‍ ലിമിറ്റഡ്​, ചൈന ടെലികോം കോര്‍പ്​, ചൈന യൂനികോ ഹോ​ങ്കോങ്​ ലിമിറ്റഡ്​ എന്നീ കമ്ബനികളാണ്​ 5ജി സേവനം തുടങ്ങിയത്​.

ചൈന മൊബീല്‍ ലിമിറ്റഡ്​ തലസ്​ഥാനനഗരമായ ബെയ്​ജിങ്​, ഷാങ്​ഹായ്​, ഷെന്‍ഷെന്‍ എന്നിവയുള്‍പ്പെടെ 50 നഗരങ്ങളില്‍ സേവനം തുടങ്ങി. പ്രതിമാസം ഏകദേശം 18 ഡോളര്‍ എന്ന നിരക്കിലാണ്​ 5ജി പാക്കേജിന്​ ഈടാക്കുന്നത്.യു.എസുമായുള്ള വ്യാപാരയുദ്ധത്തില്‍ തിരിച്ചടി നേരിട്ട അവസരത്തിലാണ്​ 5ജി സേവനം വേഗത്തിലാക്കാന്‍ ചൈന തീരുമാനിച്ചത്​.

അതിവേഗ ഡാറ്റ കൈമാറ്റം സാധ്യമാക്കുന്ന അഞ്ചാം തലമുറ സാങ്കേതികവിദ്യയാണ് 5ജി. 4ജി നെറ്റ്​വര്‍കിനേക്കാള്‍ 10 മുതല്‍ 100 മടങ്ങ്​ വേഗതയില്‍ ഡാറ്റ കൈമാറ്റം സാധ്യമാകും.​

RELATED ARTICLES
- Advertisment -

Most Popular

Recent Comments