Tuesday, April 23, 2024
HomeKerala'മഴവിൽ മനോരമയിലെ ജാനിക്കുട്ടി' വിവാഹിതയാകുന്നു

‘മഴവിൽ മനോരമയിലെ ജാനിക്കുട്ടി’ വിവാഹിതയാകുന്നു

മഴവിൽ മനോരമയിലെ ജാനിക്കുട്ടിയെന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന മോനിഷ കേരളത്തിലെ അമ്മ മാര്‍ക്ക് സ്വന്തം മകളെ പോലെയായിരുന്നു. ഒന്നര വയസ്സുള്ള കുഞ്ഞു ജാനി മുതൽ നായകനുമായുള്ള വിവാഹ നിശ്ചയത്തോടെയുള്ള കഥാന്ത്യമായിരുന്നു മഞ്ഞുരുകും കാലം എന്ന സീരിയൽ.അഞ്ഞൂറിലധികം എപ്പിസോഡുകള്‍ മോനിഷയെ ഇഷ്ട നായികയാക്കി. ഇപ്പോഴിതാ മഞ്ഞുരുകും കാലം നായികയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരിയ്ക്കുകയാണ്. നിഖിത രാജേഷിന് പകരക്കാരിയായിട്ടാണ് മോനിഷ മഞ്ഞുരുകും കാലം എന്ന സീരിയലിലേക്ക് എത്തുന്നത്. 370 ആം എപ്പിസോഡു മുതലാണ് മോനിഷ മഞ്ഞുരുകും കാലത്തിന്റെ ഭാഗമായത്. ഓഡിഷനിലൂടെയാണ് മോനിഷ സീരിയലില്‍ എത്തിയത്. ഒരു സുഹൃത്താണ് മോനിഷയോട് മഞ്ഞുരുകും കാലത്തിലേക്ക് പുതിയ നായികയെ തിരയുന്നുണ്ട് എന്ന് പറഞ്ഞത്. അതിന് ശേഷം സീരിയല്‍ കണ്ട മോനിഷ തന്റെ ചിത്രങ്ങള്‍ അയച്ചുകൊടുത്തു, തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സിനിമാ – സീരിയല്‍ ബന്ധങ്ങളോ പാരമ്പര്യമോ മോനിഷയ്ക്കില്ല. കോളേജില്‍ നടന്ന ഇന്റര്‍ കോളേജ് ഡ്രാമ ഫെസ്റ്റിവലിലൊക്കെ അഭിനയിച്ച പരിചയവുമായിട്ടാണ് മോനിഷ ഓഡിഷന് പങ്കെടുക്കാനെത്തിയത്. ജാനിക്കുട്ടിയുടെ ഇരുപതുകളാണ് മോനിഷ അവതരിപ്പിച്ചത്. കോളേജ് കാലം മുതല്‍ കഥാപാത്രത്തിന്റെ പക്വതയും രാഷ്ട്രീയവുമൊക്കെയായി മോനിഷ വളരെ പെട്ടന്ന് പ്രേക്ഷകരുടെ പ്രിയം നേടി. വയനാട്ടിലെ ബത്തേരിയിലാണ് മോനിഷയുടെ ജനനം. അച്ഛന്‍ പികെ ഷാജി തൃപ്പൂണിത്തുറ സംസ്‌കൃത ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പലാണ്. അമ്മ ഇന്ദിര. മിഥുനും മനേക്കുമാണ് മോനിഷയുടെ സഹോദരങ്ങള്‍. ഇപ്പോള്‍ അഭിനയത്തോട് പാഷനുണ്ട്. എന്നുകരുതി വലിച്ചുവാരി സിനിമകള്‍ ചെയ്യില്ല. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ സിനിമയിലും സീരിയലിലും അഭിനയിക്കാന്‍ തയ്യാറാണ് എന്ന് മോനിഷ പറയുന്നു. മലര്‍വാടിയാണ് മോനിഷയുടെ പുതിയ സീരിയല്‍. കളേഴ്‌സ് ചാനലില്‍ രാത്രി ഏഴ്മണിക്കാണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്. വിവാഹ ശേഷവും മോനിഷ അഭിനയിക്കും എന്നാണ് അറിയുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments