Saturday, April 20, 2024
HomeKeralaഒാഖി 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്​തി പ്രാപിച്ച് 100-110 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിക്കും

ഒാഖി 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്​തി പ്രാപിച്ച് 100-110 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിക്കും

ഒാഖി അതിശക്​തമായ ചുഴലികൊടുങ്കാറ്റായി മാറുമെന്ന്​ ഇന്ത്യൻ കാലാവസ്​ഥാ പഠനകേന്ദ്രത്തി​ന്റെ പ്രവചനം. അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്​തി പ്രാപിച്ച്​ പടിഞ്ഞാറ്​- വടക്കു പടിഞ്ഞാറ്​ ദിശയിൽ സഞ്ചരിക്കുമെന്നും കാലാവസ്​ഥാ പഠനകേന്ദ്രത്തി​ന്റെ മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 100-110 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ്​ അടുത്ത 12 മണിക്കൂറിനുള്ളിൽ ലക്ഷദ്വീപിലെ വടക്കൻ ദ്വീപുകളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിക്കാനും സാധ്യതയുണ്ട്​. പിന്നീട്​ വടക്കൻ മഹാരാഷ്​ട്ര, ഗുജറാത്ത്​ സംസ്​ഥാനങ്ങൾക്ക്​ നേരെ തിരിയുന്ന ചുഴലിക്കാറ്റിന്​ സാവധാനം ശക്​തി കുറയുമെന്നാണ്​ കരുതുന്നത്​. അടുത്ത 24 മണിക്കൂറിൽ കേരളത്തിലും ലക്ഷദ്വീപിലും ശക്​തമായ മഴക്കും സാധ്യതയുണ്ട്​. 48 മണിക്കൂറിനുള്ളിൽ മത്​സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്​ഥാ പഠനകേന്ദ്രം മുന്നറിയിപ്പ്​ നൽകി. പ്രതിരോധമന്ത്രി നിർമല സീതാരാമൻ വിവരങ്ങൾ അന്വേഷിച്ചിരുന്നതായി നാവിക സേനാ മേധാവി അഡ്​മിറൽ ലാംബ അറിയിച്ചു. അതിനിടെ, ലക്ഷദ്വീപിലേക്കുള്ള കപ്പൽ റദ്ദാക്കിയതിനാൽ നിരവധി പേർ കൊച്ചിയിലും ​ബേപ്പൂരിലും കുടുങ്ങിയിരിക്കുകയാണ്​.

RELATED ARTICLES
- Advertisment -

Most Popular

Recent Comments